Flash News

വാനാക്രൈ സൈബര്‍ ആക്രമണത്തെ വെല്ലുന്ന കൂടുതല്‍ അപകടകാരിയായ പുതിയ വൈറസ് വ്യാപിക്കുന്നു; 56 കോടി ഇ-മെയിലുകളും പാസ്‌വേഡുകളും ഇതിനോടകം ചോര്‍ത്തിയതായി ക്രോംടെക് റിസേര്‍ച്ച് സെന്റര്‍

May 17, 2017

wannacry-1ലണ്ടന്‍: വാനാക്രൈ സൈബര്‍ ആക്രമണത്തേക്കാള്‍ കൂടുതല്‍ അപകടകാരിയായ പുതിയ പ്രോഗ്രാം വ്യാപിക്കുന്നതായി സൂചന. രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഇതിനകം ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. വാനാക്രൈ ആക്രണം സാധ്യമാക്കിയ വിന്‍ഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഉടമകളറിയാതെ ബിറ്റ്‌കോയിന് സമാനമായ ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കുകയാണ് പ്രോഗ്രാമിന്റെ രീതി. ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റല്‍ കറന്‍സിയാണ് പ്രധാന ലക്ഷ്യം. ഏപ്രില്‍ മുതല്‍ വ്യാപനം തുടങ്ങിയെന്നാണ് സൂചന.

പത്തു ലക്ഷം ഡോളര്‍ ഈ രീതിയില്‍ സമ്പാദിച്ചെന്നാണ് കണക്ക്. വാനാക്രൈ ആക്രമണത്തിന് പിന്നാലെ 56 കോടി ഇമെയിലുകളും പാസ്‌വേഡുകളും ഇന്റര്‍നെറ്റിലൂടെ പുറത്തായതായി പ്രമുഖ സൈബര്‍ സുരക്ഷാസ്ഥാപനമായ ക്രോംടെക്ക് റിസര്‍ച് സെന്റര്‍. ലിങ്ക്ഡ്ഇന്‍, അഡോബി, ഡ്രോപ്‌ബോക്‌സ് തുടങ്ങിയ സൈറ്റുകളില്‍നിന്നാണു പാസ്!വേഡുകള്‍ ചോര്‍ന്നതെന്നാണു സൂചന. ഇതിനിടെ വാനാക്രൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ചൈനീസ് മാധ്യമങ്ങള്‍ രംഗത്തെത്തി. ഇന്ത്യയില്‍ വാനാക്രൈ ആക്രമണം തിരുപ്പതി ക്ഷേത്ര ഓഫിസ് കംപ്യൂട്ടറുകളെയും ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രി കംപ്യൂട്ടറുകളെയും ബാധിച്ചു. ഇടുക്കിയിലെ മറയൂരില്‍ കാന്തല്ലൂര്‍ പഞ്ചായത്ത് ഓഫിസിലെ കംപ്യൂട്ടറിലും പാലക്കാട് ഡിവിഷനല്‍ റെയില്‍വേ ഓഫിസിലെ കംപ്യൂട്ടറുകളിലും വൈറസ് ബാധയുണ്ടായി. വാനാക്രൈ സൈബര്‍ ആക്രമണം സമൂഹ മാധ്യമങ്ങള്‍ വഴി സ്മാര്‍ട് ഫോണുകളിലേക്കും പടരാന്‍ സാധ്യതയേറെയാണെന്ന വിവരത്തെ തുടര്‍ന്നു സംസ്ഥാനത്തു ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.

നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) അധികൃതരുടേതാണ് അനൗദ്യോഗിക മുന്നറിയിപ്പ്. വൈറസ് അടങ്ങിയ ലിങ്കുകള്‍ വാട്‌സാപ് വഴി പ്രചരിക്കാന്‍ സാധ്യതയേറെയുണ്ടെന്നും വാട്‌സാപ് വഴിയും ഇ മെയിലുകള്‍ വഴിയും വരുന്ന അപരിചിത ലിങ്കുകളിലും ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം പണംതന്നെയായിരുന്നു വാനാക്രൈ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്റെക് അറിയിച്ചു. മോചനദ്രവ്യം കൈമാറുന്നതിനായി ബിറ്റ്‌കോയിന്‍ വിലാസം നല്‍കിയിരുന്നെങ്കിലും പണം അടയ്ക്കുന്നയാളെ വ്യക്തമായി കണ്ടുപിടിക്കാന്‍ കഴിയില്ല എന്നായിരുന്നു ആദ്യത്തെ വിലയിരുത്തല്‍. ഇതുകൊണ്ടുതന്നെ പണം നല്‍കിയ ആളുകളുടെ ഫയലുകള്‍ തിരികെ ലഭിക്കാനുള്ള സാധ്യതയും വിരളമായിരുന്നു. വോലറ്റുകളില്‍ എത്തിയതാകട്ടെ തുച്ഛമായ സംഖ്യയും. എന്നാല്‍ കഴിഞ്ഞ ദിവസം പോരായ്മ പരിഹരിച്ചു പുതിയ പതിപ്പ് ഇറക്കിയെന്നാണു സിമാന്റെക് ചൂണ്ടിക്കാട്ടുന്നത്. പണം അയയ്ക്കുന്നവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നു കരുതി ബിറ്റ്‌കോയിന്‍ അയയ്‌ക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top