Flash News
‘സ്പീഡ് ത്രില്‍സ് ബട്ട് കില്‍സ്’ എന്നു പറയുന്നത് എത്രയോ ശരി; അമിതവേഗതയില്‍ അപകടത്തില്‍ പെട്ട ബൈക്കിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം   ****    നടിയെ ആക്രമിച്ചതില്‍ കാവ്യാ മാധവന് പങ്കില്ലെന്ന് പള്‍സര്‍ സുനി; എന്നാല്‍ തനിക്ക് പലപ്പോഴും പണം തന്നിട്ടുണ്ടെന്നും സുനി   ****    ‘എന്നെ വെറുതെ വിട്ടേക്കൂ, പ്ലീസ്, മോഹന്‍‌ലാല്‍ എന്ന മഹാനടന്റെ അപരനാകാന്‍ എന്നെ കിട്ടില്ല’; മോഹന്‍‌ലാലിന്റെ രൂപവും ഭാവവുമുള്ള മദന്‍ ലാല്‍   ****    മുത്വലാഖിന് അടുത്ത ആറു മാസത്തേക്ക് വിലക്ക്   ****    ഒഹായോയില്‍ ജഡ്ജിയെ വെടിവെച്ച അക്രമിയെ ജഡ്ജിയും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് വെടിവെച്ചു; അക്രമി കൊല്ലപ്പെട്ടു   ****   

പാക്കിസ്ഥാനിലെ 110 വെബ്സൈറ്റുകള്‍ മല്ലു സൈബര്‍ സോള്‍ജിയേഴ്സിന്‍െറ ആക്രമണത്തില്‍ തകര്‍ന്നു

May 18, 2017

HACKINGമുംബൈ: പാകിസ്താനിലെ വെബ്സൈറ്റുകള്‍ക്കുനേരെ മല്ലു സൈബര്‍ സോള്‍ജിയേഴ്സിന്‍െറ ആക്രമണം. ഇന്ത്യന്‍ ചാരന്‍ എന്നാരോപിച്ച് പാകിസ്താന്‍ വധശിക്ഷക്കു വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു സൈബര്‍ ആക്രമണം. 110 പാകിസ്താന്‍ വെബ്സൈറ്റുകളാണ് ഹാക്കര്‍മാര്‍ തകര്‍ത്തത്. ബുധനാഴ്ച രാവിലെ 8.30 മുതലാണ് ആക്രമണം തുടങ്ങിയത്. ഓപ്പറേഷന്‍ പേബാക്ക് എന്ന പേരിലായിരുന്നു ആക്രമണം. നേരത്തെ ഇന്ത്യയിലെ പാക് സഹായികളെക്കുറിച്ചുള്ള വിശദമായ വിവരം ഇവര്‍ പുറത്തുവിട്ടിരുന്നു.

മല്ലു സോള്‍ജിയേഴ്സിന്‍െറ പ്രഖ്യാപനം:
കുൽഭൂഷൺ യാദവ്… പ്രിയ സോദരാ ഞങ്ങളോട് ക്ഷമിക്കുക.. ആദരവുണ്ട് അങ്ങേയറ്റം.. ഒരുപിടി അശ്രുപൂക്കൾ ആ കാലിൽ അർപ്പിക്കുക അല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയാത്തതിൽ സങ്കടം ഉണ്ട്..

അങ്ങേയ്ക്ക് വേണ്ടി #ഒരു_രൂപ മാത്രം പ്രതിഫലം വാങ്ങി അങ്ങേയറ്റം പോരാടിയ #സാലവയ്ക്ക് ഞങ്ങളുടെ കൂപ്പുകൈ.

ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.. ഞങ്ങളുടെ അവസാന ശ്വാസംവരെ ഭാരതത്തിനു വേണ്ടി പൊരുതാൻ ഞങ്ങൾ ഉണ്ട്.. പഠിച്ചെടുത്ത അറിവുകൾ മുഴുവൻ ഞങ്ങൾ ഭാരതത്തിനു വേണ്ടി സമർപ്പിക്കുക തന്നെ ചെയ്യും..

ഞങ്ങൾക്ക് ലജ്ജ തോന്നുന്നുണ്ട്.. ഇന്ത്യയിലെ ചില മുഖ്യധാരാ മാധ്യമങ്ങളെ ഓർത്ത്.. ജവാന്മാരുടെ മരണവും അവിഹിതവും മാത്രം ആഘോഷം ആക്കുന്നവർ… !

ഞങ്ങൾ മാസങ്ങളോളം ഞങ്ങളുടെ ഏറിയ സമയവും ചെലവിട്ട് പ്രയത്നിച്ചു.. ഇന്ത്യയിൽ നിന്ന് ഇന്ത്യൻ സുരക്ഷയ്ക്ക് എതിരെ പ്രവർത്തിക്കുന്ന വരെ പിന്തുടരാൻ.. അവരുടെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാൻ…

അത് വെറും സോഷ്യൽ മീഡിയ അക്വണ്ടുകൾ ഹാക്ക് ചെയ്യൽ മാത്രം ആയിരുന്നില്ല..

കാൾ/എസ്എംഎസ്/ബാങ്ക്/പേഴ്സണൽചാറ്റ്/ബ്രൗസർ ഹിസ്റ്ററി /പാക്കിസ്ഥാൻ പാസ്സ്പോർട്ട് തുടങ്ങി ഓരോ വ്യക്തി യേയും സംബന്ധിച് ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ മുഴുവൻ ഞങ്ങൾ ലോകത്തിനു മുന്നിൽ പങ്ക് വച്ചു..

മിക്ക മാധ്യമങ്ങളും ഒന്നും കണ്ടില്ലെന്നു നടിച്ചു.. ലക്ഷക്കണക്കിന് പേർ റീച് ആയപ്പോഴും പലരും പ്രതികരിക്കാതെ അകന്നു.. എന്നാൽ ഇല്ല.. ഞങ്ങൾ ഒരിക്കലും പിന്നോട്ടില്ല.. ഞങ്ങൾ ജനിച്ചത് ഭാരതത്തിലാണ്.. രാജ്യ സുരക്ഷയ്ക്ക് ഞങ്ങൾ ജീവൻ ത്യജിക്കാൻ തയ്യാറാണ്..

ഞങ്ങൾക്ക് പ്രശസ്തി ആവശ്യമില്ല.. ഒരു ഫണ്ടിങ്ങും ഞങ്ങൾക്ക് വേണ്ട.. ഞങ്ങൾ അവസാനശ്വാസം വരെ പൊരുത്തികൊണ്ടിരിക്കും..

ഇല്ല കുൽഭൂഷൺ യാദവ്.. താങ്കൾ തനിച്ചാവില്ല, ഞങ്ങൾ ഉണ്ട്… ഔദ്യോഗിക അധികാരവും പിന്തുണയും ഒന്നുമില്ലെങ്കിലും രാജ്യത്തിന് വേണ്ടി പൊരുതാൻ ഞങ്ങൾ ഉണ്ട്…

ഇത് ഞങ്ങൾ താങ്കൾക്ക് വേണ്ടി സമർപ്പിക്കുന്നു..

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top