Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

മുത്തലാഖ് ഇസ്ലാമിന്‍െറ അവിഭാജ്യ സമ്പ്രദായമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

May 18, 2017

x23-1469269434-muslims-11-jpg-pagespeed-ic-lvclskkrdrന്യൂഡല്‍ഹി: മുത്തലാഖ് ഇസ്ലാമിന് അവിഭാജ്യ സമ്പ്രദായമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാജ്യത്തെ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങള്‍ തമ്മിലുള്ള വടംവലിയുടെ വിഷയമായി മുത്തലാഖിനെ കാണരുത്. തര്‍ക്കം മുസ്ലിം സ്ത്രീകളും പുരുഷന്മാരും തമ്മിലാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തകി വാദിച്ചു.

സമുദായത്തിലെ പുരുഷന്മാര്‍ കരുത്തരാണ്. അവര്‍ക്ക് മേധാവിത്തമുണ്ട്. വിദ്യാഭ്യാസമുണ്ട്. കുടുംബത്തിലേക്ക് വരുമാനമുണ്ടാക്കുന്നതും അവരാണ്. അതേസമയം, സ്ത്രീകള്‍ ദുര്‍ബലരാണ്. അവര്‍ക്ക് തൊഴില്‍ ഇല്ല, മുസ്ലിംകള്‍ക്കിടയിലെ ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള പോരാട്ടമാണ് യഥാര്‍ഥത്തില്‍ മുത്തലാഖ് എന്ന് അദ്ദേഹം വാദിച്ചു. 1400 വര്‍ഷം പഴക്കമുള്ള ആചാരവും വിശ്വാസവും ആണെന്നും അതിനാല്‍ കോടതിക്കും സര്‍ക്കാറിനും ഇടപെടാന്‍ അവകാശമില്ല എന്നുമുള്ള മുസ്ലിം വ്യക്തി നിയമബോര്‍ഡിന്‍െറ വാദം കേന്ദ്രം തള്ളിക്കളഞ്ഞു. പുരുഷമേധാവിത്തം അവസാനിപ്പിക്കാന്‍ സുപ്രീം കോടതിയേക്കാള്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് മുന്നിട്ടിറങ്ങുകയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ പറഞ്ഞു. കേന്ദ്രം ചെയ്യേണ്ടത് ചെയ്യും എന്ന് അറ്റോര്‍ണി ജനറല്‍ ഇതിന് മറുപടി പറഞ്ഞു. നിയമനിര്‍മാണത്തിന് കാത്തുനില്‍ക്കാതെ പരിഷ്കരണം തുടങ്ങുകയാണ് മതേതര കോടതിയുടെ ധര്‍മം.

വ്യക്തിനിയമങ്ങളെയും ആചാരങ്ങളെയും വെറുതെ വിടാന്‍ ഭരണഘടന പറയുന്നുണ്ട് എന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. ഒരാളുടെ മതം ഏതായാലും സംരക്ഷിക്കുമെന്ന് ഭരണഘടന പറയുന്നുണ്ട് എന്ന് ഇതിന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി. അധാര്‍മികമായ ഒരു കാര്യം മതത്തിന്‍െറ അവിഭാജ്യ ഘടകമാകുന്നത് എങ്ങനെയാണ് എന്ന് അദ്ദേഹം ചോദിച്ചു. മുത്തലാഖ് ഉപേക്ഷിച്ച പല രാജ്യങ്ങളിലും ഒരു പ്രശ്നവുമില്ല. സതിയും ദേവദാസി സമ്പ്രദായവും ഇല്ലാതിരുന്നിട്ടും ഹിന്ദുമതം നിലനില്‍ക്കുന്നുണ്ട്. ഈ സമ്പ്രദായങ്ങള്‍ ഇല്ലാതാക്കിയത് കോടതിയല്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമനിര്‍മാണം വഴിയാണ്. മുത്തലാഖിന്‍െറ മൂന്നുരൂപങ്ങളും സുപ്രീം കോടതി അസാധുവാക്കിയാല്‍ പുതിയ മുസ്ലിം വിവാഹമോചന നിയമം കൊണ്ടുവരാമെന്ന സര്‍ക്കാര്‍ നിലപാട് ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top