ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഇന്ത്യന്‍ ഐക്കണ്‍ 2017 പുരസ്കാരം പത്മശ്രീ മോഹന്‍ലാലിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ 2015-ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഇന്ത്യന്‍ ഐക്കണ്‍ പുരസ്കാരം പി. വിജയന് ഐ പി എസും, കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഐക്കണ്‍ 2016 പുരസ്കാരം മലയാള സിനിമയുടെ കാരണവരായ പത്മശ്രീ മധുവിനുമാണ് നല്‍കിയത്. ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഇന്ത്യന്‍ ഐക്കണ്‍ 2017 പുരസ്കാരം മെയ് 19 ന് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് മുരളീധരന് പള്ളിയത്തിന്റെ നേതൃത്വത്തില്‍ ചോയ്സ് അഡ്വര്‍ടൈസിംഗ് നടത്തുന്ന നിങ്ങളോടൊപ്പം എന്ന മെഗാ ഷോയില്‍ വച്ച് പത്മശ്രീ മോഹന്‍ലാലിന് കൈമാറും.
വിവിധ മേഖലകളിലുള്ള കഴിവുകള്‍ക്കു പുറമേ എന്നും ജനപിന്തുണയില്‍ മികവ് പുലര്‍ത്തുന്ന വൃക്തി എന്നത് കൂടി ഈ അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ പ്രധാന മാനദണ്ഡമാണെന്ന് ചെയര്മാന് എഫ്.എം. ഫൈസല്‍, പ്രസിഡന്റ് ജൃോതിഷ് കൃഷ്ണ കുമാര്‍, സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Leave a Reply