Flash News

30 ലക്ഷം ഫീസ് വാങ്ങുന്ന വക്കീലിന്‍െറ ഒരു രൂപയുടെ വാദം ഫലിച്ചു; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

May 18, 2017

court-830x412മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ. അന്താരാഷ്ട്ര കോടതിയുടേതാണ് നടപടി. ഐസിജെ പ്രസിഡന്റ് റോണി എബ്രഹാമാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാന്‍ അവകാശമില്ലെന്ന പാകിസ്താന്റെ വാദം കോടതി തള്ളി. അന്തിമ വിധി വരും വരെ വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്നും കോടതി പാകിസ്താനെ അറിയിച്ചു.

രാജ്യാന്തര കോടതിയില്‍ തുടര്‍ച്ചയായി വന്‍ തിരിച്ചടികള്‍ നേരിട്ട ഇന്ത്യക്ക് ഏറെക്കാലത്തിനുശേഷമുള്ള വന്‍ തിരിച്ചുവരവായി കുല്‍ഭൂഷണ്‍ ജാദവിന്‍െറ കേസ്. നയതന്ത്രപരമായി ഇന്ത്യക്ക് പാകിസ്താനുമേല്‍ വലിയ മേല്‍ക്കൈ ഉണ്ടായി എന്നതുമാത്രമല്ല, പാകിസ്താന്‍െറ ഇന്ത്യ വിരുദ്ധ നീക്കങ്ങളെ ആഗോളശ്രദ്ധയില്‍ കൊണ്ടുവരാനും ഈ കേസിലൂടെ ഇന്ത്യക്ക് കഴിയും.

പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ ബുദ്ധിപരമായ നീക്കങ്ങളാണ് ഇന്ത്യയെ വിജയത്തിലേക്കുനയിച്ചത്. കേസ് വാദിക്കാന്‍ സാല്‍വേ ഒരു രൂപ മാത്രമാണ് പ്രതിഫലമായി വാങ്ങിയത്. രാജ്യത്തിന്‍െറ ന്യായമായ ആവശ്യത്തിനുവേണ്ടിയാണ് സാല്‍വേ പ്രതിഫലം പോലും ഉപേക്ഷിച്ചത്. ഭരണഘടനാനിയമങ്ങളില്‍ അവഗാഹം നേടിയ സാല്‍വേ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറെ പ്രഗല്‍ഭനാണ്. ഒറ്റ സിറ്റിങ്ങിന് 30 ലക്ഷം രൂപയാണ് ഫീസ് വാങ്ങുന്നത്. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള കേസില്‍ ജയിച്ചതോടെയാണ് സാല്‍വെ ഏറെ പ്രശസ്തനായത്. അനിലിനെതിരെ മുകേഷ് അംബാനിക്കുവേണ്ടിയാണ് സാല്‍വേ ഹാജരായത്. രാം ജത് മലാനിയായിരുന്നു സാല്‍വേയുടെ എതിരാളി. അലക്ഷ്യമായി കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ കേസില്‍ നടന്‍ സല്‍മാന്‍ഖാനുവേണ്ടിയും സാല്‍വേ ഹാജരായിരുന്നു.

jadhav

കുല്‍ഭൂഷണ്‍ ജാദവ്

കുല്‍ഭൂഷണിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അധികാരമുണ്ടെന്നും, കുല്‍ഭൂഷന്‍ ജാദവിന് നിയമസഹായം അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിക്ക് എതിര്. കേസില്‍ പാകിസ്താന്‍ മുന്‍വിധിയോടെയാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെയും പാകിസ്താന്റെയും വാദങ്ങള്‍ കോടതി കഴിഞ്ഞദിവസം കേട്ടിരുന്നു. ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥനായ ജാദവ് ഇന്ത്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചു കഴിഞ്ഞ മാസമാണ് പാക് കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ രാജ്യാന്തര കോടതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു.

ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്താന്‍ ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആണ് ഇന്ത്യയുടെ നിലപാട്. ശിക്ഷ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകളുടെ ലംഘനമാണെന്ന് തിങ്കളാഴ്ച അന്താരാഷ്ട്രക്കോടതിയില്‍ ഇന്ത്യക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചിരുന്നു. വിചാരണ സ്വതന്ത്രമായിരുന്നില്ലെന്നും നിയമസഹായം എത്തിക്കാന്‍ ഇന്ത്യയെ അനുവദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 16 തവണ ഈയാവശ്യം ഉന്നയിച്ച് ഇന്ത്യ പാകിസ്താന് കത്ത് നല്‍കിയിരുന്നു.

കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കണ്‍വെന്‍ഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു പാകിസ്താന്റെ പ്രധാനവാദം. ജാദവിന്റെ കുറ്റസമ്മതമൊഴിയാണ് അവര്‍ പ്രധാന തെളിവായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇതിന്റെ വീഡിയോ കാണാന്‍ അന്താരാഷ്ട്ര കോടതി വിസമ്മതിച്ചത് വാദത്തിനിടയില്‍ പാകിസ്താന് തിരിച്ചടിയായിരുന്നു.

മഹാരാഷ്ട്രയിലെ സാംഗഌ സ്വദേശിയാണ് 47 കാരനായ കുല്‍ഭൂഷണ്‍ ജാധവ്. അച്ഛന്‍ മുംബൈയില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മുംബൈയിലെ പൊവായിലാണ് കുടുംബം ഇപ്പോള്‍ താമസം. നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ബിസിനസുകാരനായി. 2016ലാണ് ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍വെച്ച് പാകിസ്താന്‍ രഹസ്യാന്വേഷകര്‍ അദ്ദേഹത്തെ പിടികൂടിയത്. റോ ഏജന്റാണ് ജാദവ് എന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top