Flash News

സഖ്യസേനകളുടെ ആക്രമണത്തില്‍ പരാജയഭീതി പൂണ്ട ഐഎസ് രാസായുധ നിര്‍മ്മാണത്തിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ട്

May 18, 2017, സ്വന്തം ലേഖകന്‍

is-1ലണ്ടന്‍: യുഎസിന്റെ നേതൃത്വത്തിലുള്ള രാജ്യങ്ങളുടെ യോജിച്ചുള്ള മുന്നേറ്റത്തില്‍ അടിത്തറയിളകിയ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങിയതായി സൂചന. ഇതിന്റെ ഭാഗമായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു രാസായുധ സെല്ലിന് ഐഎസ് രൂപം നല്‍കിയതായാണ് വിവരം. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയാണു സെല്‍ രൂപീകരിച്ചിരിക്കുന്നത്. ഭീകരര്‍ വ്യാപകമായ തോതില്‍ രാസായുധ ആക്രമണത്തിന് തുനിഞ്ഞാല്‍ അതു വന്‍തോതില്‍ അപകടം സൃഷ്ടിക്കുമെന്നാണ് ഭയം.

മധ്യപൂര്‍വേഷ്യയിലെ സ്വാധീന മേഖലകളില്‍നിന്നു വിദഗ്ധരെ കൊണ്ടുവന്നു രാസായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് ഐഎസ് കോപ്പുകൂട്ടുകയാണെന്നു യുഎസ് അധികൃതരെ ഉദ്ധരിച്ചു വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ നേരില്‍ക്കണ്ടിട്ടു പോലുമില്ലാത്ത ആളുകളെയാണ് രാസായുധ സെല്ലിന്റെ രൂപീകരണാര്‍ഥം ഒരുമിപ്പിക്കാന്‍ ഐഎസ് ശ്രമിക്കുന്നത്. സിറിയയിലെ മയാദീനും അല്‍ ഖയിമിനും ഇടയിലുള്ള പ്രദേശം ആസ്ഥാനമാക്കിയാണ് പുതിയ സെല്ലിനു തുടക്കം കുറിച്ചിരിക്കുന്നതത്രെ.

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി ഉള്‍പ്പെടെ ആയിരക്കണക്കിന് ഐഎസ് ഭീകരര്‍ ഈ മേഖലയില്‍ തമ്പടിച്ചിരിക്കുന്നതായാണു വിവരം. ഒരിക്കല്‍ സംഘടനയുടെ ആസ്ഥാനമായിരുന്ന റാഖയില്‍ യുഎസ് സൈന്യം നടത്തിയ തുടര്‍ച്ചയായുള്ള വ്യോമാക്രമണങ്ങളാണ് ഈ മേഖലയിലേക്ക് ആസ്ഥാനം മാറ്റാന്‍ ഐഎസിനെ പ്രേരിപ്പിച്ചതെന്നു കരുതുന്നു. യുഎസ് അധികൃതരുടെ കണക്കനുസരിച്ച് പശ്ചിമ മൊസൂളിലും പരിസരപ്രദേശങ്ങളിലുമായി ഐഎസ് ഭീകരര്‍ പതിനഞ്ചിലധികം രാസായുധ ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാസായുധ സെല്‍ സജീവമാകുന്ന പക്ഷം ആക്രമണങ്ങളുടെ തോതും ശക്തിയും വര്‍ധിച്ചേക്കുമെന്നാണു ഭയം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top