Flash News

കുല്‍ഭൂഷണ്‍ ജാദവ് കേസ്; സുഷമ സ്വരാജിന് പ്രധാന മന്ത്രിയുടെ അഭിനന്ദനം; ഈ കേസിനി പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സുഷമ സ്വരാജിന്റെ അഭിനന്ദനം

May 18, 2017

Smt. Sushma Swaraj taking charge as the Union Minister for External Affairs, in New Delhi on May 28, 2014.

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് അനുകൂലമായ വിധിക്കായി പോരാടിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യാന്തര നീതിന്യായ കോടതിയില്‍ കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയെ ലഭ്യമാക്കിയതിലും മോദി അഭിനന്ദനം അറിയിച്ചു.

അതേസമയം, വിധി കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും വലിയൊരു ആശ്വാസമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഇന്ത്യയ്ക്കായി ഹാജരായ ഹരീഷ് സാല്‍വെ കേസ് ഫലപ്രദമായി കോടതിയുടെ മുന്‍പില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ രാജ്യത്തിന് ഒരു കുഴപ്പവും വരില്ലെന്ന് ഉറപ്പുതരുന്നു. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും സുഷമ സമൂഹമാധ്യമമായ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക്ക് സൈനിക കോടതിയുടെ വിധി റദ്ദാക്കിയ രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി ഇന്ത്യയുടെയും മനുഷ്യാവകാശങ്ങളുടെയും വിജയമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ പറഞ്ഞുപരത്തിയ കള്ളങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞെന്ന് നായിഡു ചൂണ്ടിക്കാട്ടി. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ പാക്ക് നിലപാടുകളിലെ പൊള്ളത്തരം തുറന്നുകാട്ടുന്ന ഈ വിധി അവര്‍ക്കു വലിയ തിരിച്ചടിയാണ്. രാജ്യമൊട്ടാതെ ഈ വിധിയില്‍ സന്തുഷ്ടരാണ്. വിദേശകാര്യ മന്ത്രാലയത്തിന് അഭിനന്ദനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ വിഷയം രാജ്യാന്തര കോടതിയില്‍ ഉന്നയിച്ചത് വിദേശകാര്യ മന്ത്രാലയമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിനു നീതി ലഭ്യമാക്കിയ വിധിയില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യയ്ക്കായി കോടതിയില്‍ ഹാജരായ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും സാല്‍വെ പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി ഇന്ത്യന്‍ നിലപാടിന്റെ വിജയമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രത്യേകിച്ച്, വിദേശകാര്യ മന്ത്രാലയത്തെയും അഭിനന്ദിക്കുന്നു. അന്തിമ വിധിയും ഇന്ത്യയ്ക്ക് അനുകൂലമാകുമെന്നു പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാന്‍ കാണിച്ച നാടകമാണെന്നും റോഹ്തഗി അറിയിച്ചു.

കുല്‍ഭൂഷണ്‍ ജാദവിനെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി ഉത്തേജനമായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വ്യക്തമാക്കി. ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമാണ് കോടതി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യത്തിന്റെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെയും വിജയമെന്ന് പാക്കിസ്ഥാന്‍ ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിന്റെ സഹോദരി ദല്‍ബീല്‍ സിങ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിനന്ദിക്കുന്നുവെന്നും കൗര്‍ വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top