Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ഫേസ്ബുക്കിന് 800 കോടി രൂപ പിഴ

May 18, 2017

fbwapp-624x351ന്യൂയോര്‍ക്ക്: വാട്സ് ആപ് ഏറ്റെടുക്കുന്നതുസംബന്ധിച്ച് യൂറോപ്യന്‍ യൂണിയനില്‍ തെറ്റായ വിവരം നല്‍കിയതിന് ഫേസ്ബുക്കിന് 800 കോടി രൂപ പിഴ.

2014ല്‍ വാട്സ് ആപ്പിനെ ഏറ്റെടുത്തപ്പോള്‍ രണ്ടിലെയും അക്കൗണ്ടുകള്‍ സംയോജിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഫേസ്ബുക്ക് യൂറോപ്യന്‍ യൂണിയനെ അറിയിച്ചത്. എന്നാല്‍, വാട്സ്ആപ് ഫോണ്‍ നമ്പറുകള്‍ ഫേസ്ബുക്കിന്‍െറ യൂസര്‍ ഐ.ഡിയുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് അന്നേ അറിയാമായിരുന്നു. എന്നിട്ടും തെറ്റായ വിവരം നല്‍കി.

എല്ലാ സ്ഥാപനങ്ങളും യൂറോപ്യന്‍ യൂണിയന്‍െറ നിയമം പിന്തുടരണമെന്ന കൃത്യമായ സന്ദേശമാണ് പിഴ ചുമത്തിയതിലൂടെ നല്‍കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. തെറ്റ് മനപൂര്‍വമല്ലെന്നും രണ്ട് സ്ഥാപനങ്ങളും യോജിച്ചപ്പോള്‍ ഉണ്ടായ ഫലത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top