Flash News

രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാന്‍; നയതന്ത്ര വിജയത്തിനിടക്കും ആശങ്കയോടെ ഇന്ത്യ

May 18, 2017

jadhavന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്‍െറ വധശിക്ഷ, അന്തിമ വിധി വരുന്നതുവരെ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാന്‍. കേസ് രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരുന്നതല്ല എന്നാണ് പാക് നിലപാട്. അതുകൊണ്ടുതന്നെ ഈ വിധി അംഗീകരിക്കേണ്ടതില്ല എന്നാണ് പാക് നിലപാടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍ നയതന്ത്ര വിജയം നേടിയ ഇന്ത്യ കടുത്ത ആശങ്കയിലായി. രാജ്യാന്തര കോടതിയുടെ അന്തിമ വിധി വരുന്നതിനുമുമ്പ് പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കിലേറ്റാന്‍ ഇടയുണ്ടെന്നാണ് സൂചന. പാക്കിസ്ഥാനെ സ്വതന്ത്ര കോടതിയില്‍ വിചാരണ നടത്താനുള്ള രാജ്യാന്തര കോടതിയുടെ നിര്‍ദേശവും പാകിസ്താന്‍ അനുസരിക്കാനിടയില്ല.

കുല്‍ഭൂഷണ്‍ ജാദവിന്‍െറ കേസ് രാജ്യാന്തര കോടതിയില്‍ ഉന്നയിച്ചതോടെ സംഭവം ലോകശ്രദ്ധയില്‍നിന്ന് മറച്ചുവക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ സഖറിയ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ രാജ്യാന്തരകോടതിയുടെ പുറത്താണ് എന്ന നിലപാടാണ് ഇന്ത്യ നേരത്തെ സ്വീകരിച്ചിരുന്നത് എന്ന് പാക്കിസ്ഥാന്‍ പറയുന്നു. എന്നാല്‍, കുല്‍ഭൂഷണ്‍ ജാദവിന്‍െറ കാര്യത്തില്‍ ഇന്ത്യ നിലപാട് മാറ്റി. പാക്കിസ്ഥാനിലെ പല പ്രശ്നങ്ങള്‍ക്കും ഇയാള്‍ക്ക് പങ്കുണ്ട്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ പാക്കിസ്ഥാനില്‍ കടന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാല്‍, ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല. ചാരനായി പിടിക്കപ്പെട്ടയാള്‍ക്ക് നയതന്ത്രതലത്തില്‍ ബന്ധപ്പെടാന്‍ അവസരം നല്‍കാനാകില്ല എന്നത് പാക്കിസ്ഥാന്റെ നയമാണെന്നും വിദേശകാര്യവക്താവ് പറയുന്നു.

ഇന്ത്യന്‍ ചാരനാണ് എന്നാരോപിച്ചാണ് ഇന്ത്യയിലെ മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്സൈനിക കോടതി വധശിക്ഷ വിധിച്ചത്.

ഈ കേസ് പരിഗണിക്കാന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന് പാക് നിലപാട് തള്ളിയാണ് വിധി. കേസ് പരിഗണിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. കുല്‍ഭൂഷണിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ അനുവദിക്കണം. കുല്‍ഭൂഷണെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്. കുല്‍ഭൂഷണ് നിയമസഹായം അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിയുടെ ലംഘനമാണ്. കേസില്‍ പാക്കിസ്ഥാന്‍ മുന്‍വിധയോടെയാണ് പെരുമാറിയതെന്നും കോടതി കുറ്റപ്പെടുത്തി.

വിചാരണ സ്വതന്ത്രമായിരുന്നില്ലെന്നും നിയമസഹായം എത്തിക്കാന്‍ ഇന്ത്യയെ അനുവദിച്ചില്ലെന്നുമായിരുന്നു ഇന്ത്യയുടെ വാദം. മഹാരാഷ്ട്രയിലെ സാംഗ്ളി സ്വദേശിയാണ് 47കാരനായ കുല്‍ഭൂഷണ്‍. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മുംബൈയിലെ പൊവായിലാണ് ഇപ്പോള്‍ താമസം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top