Flash News

മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനൊന്നും പോരാ… മന്ത്രിയും വേണം, മുന്നണിയിലെടുക്കുകയും വേണമെന്ന് ബാലകൃഷ്ണ പിള്ള

May 18, 2017

r baതന്റെ പാര്‍ട്ടിക്ക് മന്ത്രിയെ വേണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിളള. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് മന്ത്രി വേണമെന്ന ആവശ്യം ബാലകൃഷ്ണപിളള വ്യക്തമാക്കുന്നത്.

ആളില്ലാത്ത പാര്‍ട്ടിക്ക് വരെ ഇപ്പോള്‍ മന്ത്രിയുണ്ടെന്നും തങ്ങളെ ഇടതുമുന്നണി അംഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ പാര്‍ലമെന്റ് സീറ്റ് വരെ ജയിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് ശമ്പളം വേണ്ടെന്നും ആവശ്യത്തിന് മാത്രം സ്റ്റാഫ് മതിയെന്നും ബാലകൃഷ്ണപിളള പറഞ്ഞു. കൂടാതെ ഔദ്യോഗിക വസതി വേണ്ടെന്നും പറഞ്ഞ അദ്ദേഹം ഫോര്‍വേഡ് ബ്ലോക്കിന് പോലും യുഡിഎഫില്‍ സ്വീകാര്യത കിട്ടുന്ന കാലമാണിതെന്നും പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു. പിന്നീട് യുഡിഎഫുമായുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി വെച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top