Flash News

ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം

May 18, 2017

D70_2331-2ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്കൂള്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ചിക്കാഗൊ സീറോ മലബാര്‍ രൂപതയുടെ ഇപ്പോഴത്തെ ചാന്‍സലറും, ഫിലഡല്‍ഫിയാ പള്ളി മുന്‍ വികാരിയുമായിരുന്ന റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി മുഖ്യ കാര്‍മ്മികനും, ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ സഹകാര്‍മ്മികനുമായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം.

പരിശുദ്ധ കന്യകാമാതാവിന്‍റെ ഫാത്തിമാ പ്രത്യക്ഷീകരണത്തിന്‍റെ നൂറാം വാര്‍ഷികദിനവും, ഫാത്തിമായില്‍വച്ച് മാതൃദര്‍ശനം ലഭിച്ച ഇടയബാലരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധപദവിയിലേക്കുയര്‍ത്തിയ പുണ്യദിനവുമായ മെയ് 13 ശനിയാഴ്ച്ചയായിരുന്നു നിഷ്ക്കളങ്കമാനസരായ 14 കുഞ്ഞുങ്ങളുടെ കൂദാശാ സ്വീകരണം നടത്തപ്പെട്ടത്. ഇടവകദേവാലയ അള്‍ത്താര നവീകരണം നടക്കുന്നതിനാല്‍ സെ. ആല്‍ബര്‍ട്ട്സ് പള്ളിയിലായിരുന്നു ആദ്യകുര്‍ബാനയും, സ്ഥൈര്യലേപനവും ക്രമീകരിച്ചത്.

ശനിയാഴ്ച്ച രാവിലെ 9 മണിക്കു ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, അവരുടെ മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ സമാരംഭിച്ചു. കുര്‍ബാനമധ്യേ കാര്‍മ്മികര്‍ സ്ഥൈര്യലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ കുട്ടികളുടെ ഹൃദയങ്ങളില്‍ പ്രതിഷ്ടിച്ചു. തുടര്‍ന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ നമ്മുടെ ഹൃദയ അള്‍ത്താരയില്‍ സ്ഥിരം വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങള്‍ക്കു നല്‍കി.

കഴിഞ്ഞ ഒരുവര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 14 കുട്ടികള്‍ പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യലേപനവും തദവസരത്തില്‍ സ്വീകരിച്ചു. മതാധ്യാപകരായ മെര്‍ലി ജോസ് പാലത്തിങ്കല്‍, ജേക്കബ് ചാക്കോ, സോബി ചാക്കോ, കാരളിന്‍ ജോര്‍ജ്, ജാസ്മിന്‍ ചാക്കോ, ക്രിസ്റ്റല്‍ തോമസ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി. ഷോണാ സന്തോഷ്, ജെയ്ക്ക് ബെന്നി, ജാക്വലിന്‍ ജോസഫ്, ജോയ്സ് സോബിന്‍, ഏഞ്ചല്‍ പ്ലാമൂട്ടില്‍, ബ്രെയ്ഡന്‍ ചെറിയാന്‍, ജോഷ് തോമസ്, ഷോണ്‍ തോമസ്, ജാനറ്റ് ജയിംസ്, അലീനാ ചാക്കോ, ജസിക്കാ ജസ്റ്റീന്‍, ജോസഫൈന്‍ ജയിംസ്, ജോവിന്‍ ഷാജി, ജേക്കബ് എബ്രാഹം എന്നീ കുട്ടികളാണു ഈ വര്‍ഷം പ്രഥമ ദിവകാരുണ്യവും, സ്ഥൈര്യലേപനവൂം സ്വീകരിച്ചത്.

ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, കൈക്കാരډാരായ മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനി, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, സി. സി. ഡി. ടീച്ചേഴ്സ്, കുട്ടികളുടെ മാതാപിതാക്കള്‍, പള്ളിക്കമ്മിറ്റി, മരിയന്‍ മദേഴ്സ്, ഭക്തസംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ കൂദാശാകര്‍മ്മങ്ങള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. കാരളിന്‍ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ 15 ല്‍ പരം യുവഗായകരടങ്ങുന്ന ഇംഗ്ലീഷ് ക്വയര്‍ ദിവ്യബലിമധ്യേ ഗാനങ്ങള്‍ ആലപിച്ചു. പ്രഥമദിവ്യകാരുണ്യസ്വീകരണ ത്തോടനുബന്ധിച്ച് വര്‍ണമനോഹരമായ ബുക്ലെറ്റും പ്രസിദ്ധീകരിച്ചിരുന്നു.

ഫോട്ടോ: ജോസ് തോമസ്

D70_2028-2 D70_2022-2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top