Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

പാക് പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാനും അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കാനും കരസേനാ മേധാവികള്‍ക്ക് നിര്‍ദ്ദേശം; അമേരിക്കയില്‍ നിന്ന് 145 എം 777 ഹവിറ്റ്സര്‍ പീരങ്കിള്‍ വാങ്ങുന്നു

May 18, 2017

Arun-Jaitleyശ്രീനഗര്‍: അതിര്‍ത്തിയില്‍ നടക്കുന്ന പാക് പ്രകോപനങ്ങള്‍ക്ക് കനത്ത രീതിയില്‍ മറുപടി നല്‍കാന്‍ സേന കമാന്‍ഡര്‍മാര്‍ക്ക് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദ്ദേശം നല്‍കി. നിയന്ത്രണ രേഖയിലെത്തിയ അദ്ദേഹം അതിര്‍ത്തിയിലെ സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിച്ച് വിലയിരുത്തി.

നിയന്ത്രണരേഖയ്ക്കു സമീപവും രാജ്യാന്തര അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ മന്ത്രി പാകിസ്ഥാന്റെ ഭാഗത്തുനിന്ന് എപ്പോള്‍ വേണമെങ്കിലും നുഴഞ്ഞുകയറ്റ ശ്രമമുണ്ടാക്കാമെന്നും മുന്നറിയിപ്പു നല്‍കി. ഭീകരരെ നേരിടുന്നതിനിടെ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാതെ നോക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ജെയ്റ്റ്‌ലി നിര്‍ദ്ദേശിച്ചു.

കരസേന മേധാവി ജനറല്‍ വിപിന്‍ റാവത്ത്, പ്രതിരോധ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം കാശ്മീര്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇതിനിടെ ഇന്ത്യന്‍ സേനയ്ക്ക് കരുത്ത് പകരാന്‍കോളിളക്കം സൃഷ്ടിച്ച ബോഫേഴ്‌സ് ആയുധ ഇടപാടിന് ശേഷം ഇന്ത്യ രണ്ട് പുതിയ പീരങ്കികള്‍ വാങ്ങാന്‍ തീരുമാനിച്ചു. അമേരിക്കയില്‍ നിന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ രണ്ട് 145 എം 777 ഹവിറ്റ്‌സര്‍ പീരങ്കികള്‍ സേനയുടെ ഭാഗമാവുമെന്ന് അധികൃതര്‍ അറിയിച്ചു.

ബോഫേഴ്‌സ് ആയുധ ഇടപാട് കഴിഞ്ഞ് മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പുറത്ത് നിന്നും ഇന്ത്യ പീരങ്കികള്‍ വാങ്ങുന്നത്. മലനിരകളില്‍ സൈന്യത്തിന് കരുത്തേകുന്നതാണ് ഹവിറ്റ്‌സര്‍ പീരങ്കികള്‍. മുപ്പത് കിലോമീറ്റര്‍ ദൂരത്തോളം വെടിയുതിര്‍ക്കാന്‍ കഴിവുള്ളതാണ് പുതിയ 145എം777 പീരങ്കികള്‍. ചൈനയോട് അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ മലനിരകളില്‍ ഈ പീരങ്കികളുടെ ആവശ്യകത ഏറെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. വിദേശ ആയുധ വ്യാപാര കരാര്‍ പ്രകാരം കഴിഞ്ഞ നവംബര്‍ അവസാനമാണ് ഇന്ത്യ അമേരിക്കയുമായി പുതിയ പീരങ്കികള്‍ക്കായുള്ള കാരാറില്‍ ഒപ്പുവെച്ചത്. കരാറിന് നവംബര്‍ 17 ന് കേന്ദ്രപ്രതിരോധ മന്ത്രാലയം അംഗീകരവും നല്‍കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top