Flash News

പി.ജെ. ജോസഫ് ഉള്‍പ്പെട്ട കേസ് അവസാനിപ്പിച്ചു

May 19, 2017, സ്വന്തം ലേഖകന്‍

downloadമൂവാറ്റുപുഴ: മുന്‍ മന്ത്രി പി.ജെ. ജോസഫ് ചെയര്‍മാനായ അറക്കുളം ഗാന്ധി സ്റ്റഡി സെൻറര്‍ ആദിവാസി ഭൂമി സ്വന്തമാക്കിയെന്നാരോപിച്ചുള്ള കേസ് അവസാനിപ്പിച്ച് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി.മാധവന്‍ ഉത്തരവായി.

തൃശൂർ സ്വദേശി ജോര്‍ജ് വട്ടക്കുളം 2007ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആദിവാസി ഭൂമി ൈകയേറി കൈവശപ്പെടുത്തിയെന്ന വാദം തള്ളിയായിരുന്നു ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, കോട്ടയം വിജിലന്‍സ് കോടതി എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.

എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ വിജിലന്‍സ് മുന്‍ മന്ത്രിയും സഹായികളും ൈകയേറ്റമോ കൈവശപ്പെടുത്തലോ നടത്തിയിട്ടില്ലെന്നും ഗാന്ധി സ്റ്റഡി സെൻറര്‍ ഭൂമിയും വനഭൂമിയും തമ്മിൽ അതിര് തിരിച്ചിട്ടുണ്ടെന്നും വാനവാസി കോളനിയില്‍തന്നെയാണ് വനഭൂമിയെന്നും റിപ്പോര്‍ട്ട് നല്‍കി.

സ്റ്റഡി സെൻറര്‍ പണിയാൻ കുറച്ച് സ്ഥലം നിരത്തിയിട്ടുണ്ടെന്നും അതിപ്പോഴും കോളനിയുടെ കൈവശമാണെന്നും വിജിലന്‍സ് കണ്ടെത്തി. അതിനാല്‍ മുന്‍മന്ത്രിക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്തു. റിപ്പോർട്ട് പരിശോധിച്ചശേഷം വിജിലൻസ് കോടതി നടപടി അവസാനിപ്പിച്ച് ഉത്തരവിടുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top