Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ഫാക്​ട്​ മുൻ സി.എം.ഡിയെ ചോദ്യം ചെയ്​തു

May 19, 2017

factകൊച്ചി: വളം നിർമാണശാലയായ എഫ്.എ.സി.ടിയിലെ ജിപ്സം വിൽപനയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ സി.എം.ഡിയെ സി.ബി.െഎ ചോദ്യം ചെയ്തു. മുൻ സി.എം.ഡി ജയ്വീർ ശ്രീവാസ്തവയെയാണ് സി.ബി.െഎ ചോദ്യം ചെയ്തത്.  മുംബൈയിലായിരുന്ന ഇദ്ദേഹത്തെ നോട്ടീസ് അയച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കൃത്രിമം നടന്ന കാലയളവിലെ ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരാണ്, കൃത്രിമം നടത്താൻ പുറത്തുനിന്ന് ഇടപെടൽ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സി.ബി.െഎ പ്രധാനമായും പരിശോധിച്ചത്.

സ്വകാര്യകമ്പനിയുമായി ഗൂഢാലോചന നടത്തി വിലകുറച്ച് ജിപ്സം വിൽപന നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് സി.ബി.െഎയുടെ നടപടി. ജയ്വീർ ശ്രീവാസ്തവ അടക്കം ഫാക്ടിെൻറ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മാസങ്ങൾക്കുമുേമ്പ സി.ബി.െഎ കേസെടുത്തിരുന്നു. സംഭവത്തിൽ മറ്റ് പ്രതികളെ സി.ബി.െഎ നേരത്തേ ചോദ്യം ചെയ്തിരുന്നു.  ഹൈദരാബാദ് കേന്ദ്രമായ എൻ.എസ്.എസ് ൈപ്രവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് ഫാക്ട് അധികൃതർ ജിപ്സം വിൽപനക്ക് കരാർ ഉണ്ടാക്കിയത്. ടണ്ണിന് 600 മുതൽ 2200 രൂപ വരെ നിരക്കിൽ വിൽപന നടത്തിയിരുന്ന ജിപ്സം എൻ.എസ്.എസ് കമ്പനിയുമായുണ്ടായ ഗൂഢാലോചനയെത്തുടർന്ന് കേവലം 130 രൂപക്ക് നൽകിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. പ്രതികളുടെ ഈ നടപടിയിലൂടെ എട്ട് കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കരാർ ഏറ്റെടുത്ത എൻ.എസ്.എസ് കമ്പനി പിന്നീട് കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top