Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

കുട്ടികളെ കടത്തൽ: രണ്ടു പേര്‍േക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

May 19, 2017

Malayalam-daily-news-thump-1-2-3-1-1-1-1-3-1-1-1-2-1പാലക്കാട്: അനധികൃതമായി കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ രണ്ട് പേർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. ഫാ. ജോൺ, മാത്യു ജോർജ് എന്നിവർക്കെതിരെയാണ് കേസ്. ബുധനാഴ്ചയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറക്ക് സമീപം മേനോമ്പാറയിലെ വീട്ടിൽ അനധികൃതമായി താമസിപ്പിച്ചിരുന്ന 14 കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 10-നും 15നുമിടയിൽ പ്രായമുള്ളവരാണ് കുട്ടികൾ.‘ഗ്രേസ് കെയർ മൂവ്മെൻറ്’ എന്ന സ്ഥാപനമാണ് കുട്ടികളെ എത്തിച്ചത്.

ഇവർക്ക് പാലക്കാട്ട് സ്ഥാപനങ്ങളൊന്നുമില്ല. എന്നാൽ, തങ്ങളുടെ കൈവശം ആവശ്യമായ രേഖകളുണ്ടെന്ന നിലപാടിലായിരുന്നു ബുധനാഴ്ച ‘ഗ്രേസ്കെയർ’ അധികൃതർ. തുടർന്ന് വ്യാഴാഴ്ച മുട്ടികുളങ്ങര ചിൽഡ്രൻസ് ഹോമിൽ ആവശ്യമായ രേഖകളുമായെത്താൻ ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സാധിച്ചില്ല. ഹാജരാക്കിയ രേഖകൾ സി.ഡബ്ല്യു.സിയും ജില്ല ശിശുസംരക്ഷണ യൂനിറ്റിലെ ഓഫിസർമാരും ചേർന്നാണ് പരിശോധിച്ചത്. അത് തൃപ്തികരമല്ലാത്തതിനെ തുടർന്ന് കേസെടുക്കാൻ കൊഴിഞ്ഞാമ്പാറ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

മേനോൻപാറയിൽ എത്തുന്നതിന് മുമ്പ് കോയമ്പത്തൂരിലെ ചാവടിയിൽ ഒരു വർഷം താമസിച്ച് പഠിച്ചിട്ടുണ്ടെന്ന് കുട്ടികൾ അറിയിച്ചതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് പോൾ അറിയിച്ചു. കുട്ടികളെ താൽക്കാലികമായി ചിൽഡ്രൻസ് ഹോമിൽ തന്നെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരുടെ സംസ്ഥാനങ്ങളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമേ കുട്ടികളെ മാറ്റുന്ന കാര്യം ആലോചിക്കൂവെന്നും ഫാ. ജോസ്പോൾ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top