Flash News

ജാ​മ്യ​ക്കാ​ർ പി​ൻ​വാ​ങ്ങി​യ​തോ​ടെ ഐ.എസ്. കേസ്​ ​പ്രതിയായ യുവതി വീണ്ടും ജയിലിൽ​

May 19, 2017

yasmin_050816-1കൊച്ചി: ജാമ്യക്കാർ പിൻവാങ്ങിയതോടെ ഐ. എസ് കേസിലെ പ്രതിയായ യുവതി വീണ്ടും ജയിലിലെത്തി. ഐ.എസില്‍ ചേരാനായി കാസര്‍കോട്ടുനിന്ന് 15 പേര്‍ നാടുവിട്ടെന്ന കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദാണ് ജാമ്യം ലഭിച്ചിട്ടും ജാമ്യക്കാരുടെ പിന്മാറ്റം മൂലം വീണ്ടും ജയിലിലടക്കപ്പെട്ടത്. 2016 ആഗസ്റ്റ് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇവർക്ക് കഴിഞ്ഞ മാസം ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഒരുലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമായിരുന്നു പ്രധാന ജാമ്യവ്യവസ്ഥ. മൂവാറ്റുപുഴ സ്വദേശികളായ ജോബി, അലിക്കുഞ്ഞ് എന്നിവർ ജാമ്യം നിന്നതിനെത്തുടർന്ന് ഇവർക്ക് ജയിലിന് പുറത്തിറങ്ങാനായി.

എന്നാൽ, ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ചിത്രം പകർത്തിയെന്ന കേസിൽ യു.പി പൊലീസിന്റെ പിടിയിലായ സംഘത്തിൽപെട്ടവരായ ജാമ്യക്കാർ യാസ്മിന് ജാമ്യം നിന്നതോടെ എൻ.ഐ.എ.യുടെ നിരീക്ഷണത്തിലായി. ഇവർക്കെതിരെ കള്ളക്കേസെടുത്തേക്കുമെന്ന ഭീതിയും പരന്നു. ഇതോടെ ജാമ്യം പിൻവലിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. മറ്റ് ജാമ്യക്കാരെ ലഭിക്കാതായതോടെ യാസ്മിന് വീണ്ടും ജയിലിലേക്ക് പോകലല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ യുവതിയെ കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top