Flash News
രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാറിന് പകരം എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍; അമ്പരപ്പോടെ കോണ്‍‌ഗ്രസ് ക്യാമ്പ്   ****    പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ ഫണ്ടില്‍ കാതലായ മാറ്റം വരുത്താന്‍ കേന്ദ്ര മന്ത്രി സഭാ തീരുമാനം   ****    രാം നാഥ് കോവിന്ദ് – കൃഷിയിടത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്….!   ****    മഹാരാഷ്ട്രയിലെ കുപ്രസിദ്ധ കുറ്റവാളി റഫീഖുദ്ദീനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു   ****    കുവൈറ്റിലെ ഇന്ത്യാക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രശ്നങ്ങളില്‍ നിയമപരമായി ഇടപെടാനും കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ വിംഗ് സജ്ജമാണെന്ന് ഇന്ത്യന്‍ എംബസി   ****   

ഡെ​ങ്കി​പ്പ​നി​യും എ​ച്ച്​1 എ​ൻ1​ഉം മരണം വിതച്ച് മുന്നേറുന്നു

May 19, 2017

General hospitalതിരുവനന്തപുരം: ഡെങ്കിപ്പനിയും എച്ച്1 എൻ1ഉം മരണം വിതച്ച് മുന്നേറുന്നു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി തലസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നൂറുകണക്കിന് പേരാണ് ചികിത്സക്കെത്തുന്നത്. സ്വകാര്യ ആശുപത്രികളിലും നിരവധിപേർ ചികിത്സതേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 3525 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി മരണനിരക്ക് ഇക്കുറി കുറവാെണങ്കിലും എച്ച്1 എൻ1 മരണം വിതക്കുകയാണ്. എച്ച്1 എൻ1 മരണം 36 കടന്നു. ഇതേ ലക്ഷണങ്ങളുമായി മറ്റ് രണ്ടുപേരും മരിച്ചിട്ടുണ്ട്. വ്യാഴാഴ്ച 11 പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിക്കുകയും ചെയ്തു. ഡെങ്കിപ്പനി വൈറസിന് ജനിതകമാറ്റം സംഭവിച്ചതാകാം മരണനിരക്ക് കുറയാൻ കാരണമെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. അതേസമയം, ഇത് പൂർവാധികം ശക്തിപ്രാപിക്കാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല.

നാലുദിവസത്തിനിടെ 369 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചതിൽ 241 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലവും പാലക്കാടുമാണ് തൊട്ടുപിന്നിൽ നിൽക്കുന്ന ജില്ലകൾ. സംസ്ഥാനത്ത് ഇതുവരെ 3525 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചതിൽ അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഡെങ്കി റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. 25 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചതിന് പുറമെ ഡെങ്കി ലക്ഷണങ്ങളുമായി 280 പേരും വ്യാഴാഴ്ച ചികിത്സതേടി. കാലവർഷത്തിന് മുന്നോടിയായി നടത്തേണ്ട ശുചീകരണം കാര്യക്ഷമമാകാത്തതാണ് പ്രശ്നമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
കാലവർഷത്തിന് മുന്നോടിയായി ഇടക്ക് പെയ്ത മഴ ഡെങ്കിപ്പനി പെരുകാൻ കാരണമായി എന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top