Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി

May 19, 2017

jishnu-7കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കുറ്റക്കാരെ മുഴുവൻ അറസ്റ്റുചെയ്യണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. ബുധനാഴ്ച കോഴിക്കോട്ട് പൊലീസ് ക്ലബ് ഹാളിൽ നടന്ന പീപ്പിൾസ് ആക്ഷൻ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസിെൻറ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസിന് ജിഷ്ണുവിെൻറ പിതാവ് അശോകനും സഹോദരി അവിഷ്ണയും പരാതി നല്‍കിയത്.

ജിഷ്ണു കേസില്‍ തുടക്കംമുതല്‍ തന്നെ അട്ടിമറി നടന്നിട്ടുണ്ടെന്നും കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം, കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവങ്ങളെ നിരീക്ഷിക്കുമെന്നും കമീഷന്‍ വ്യക്തമാക്കി. പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹൻദാസ് വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top