Flash News

റ​ബ​ർ ബോ​ർ​ഡി​നു​ പി​ന്നാ​ലെ, സ്​​പൈ​സ​സ്​ ബോ​ർ​ഡും ടീ, ​കോ​ഫി ബോ​ർ​ഡു​ക​ളും പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ

May 19, 2017, സ്വന്തം ലേഖകന്‍

spices-boardകൊച്ചി: റബർ ബോർഡിനു പിന്നാലെ, സ്പൈസസ് ബോർഡും ടീ, കോഫി ബോർഡുകളും പൂട്ടൽ ഭീഷണിയിൽ. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ പൂർത്തിയാക്കി. റബർ ബോർഡ് അടക്കമുള്ളവ നിർത്തലാക്കുന്നതോടൊപ്പം സമാനസ്വഭാവമുള്ള മുഴുവൻ ബോർഡുകളും കോർപറേഷനുകളും നിർത്തലാക്കി ഒറ്റ ബോർഡിനു കീഴിലാക്കാനും നീക്കമുണ്ട്.

നിർത്തലാക്കുന്ന ബോർഡുകളെ പുതുതായി രൂപവത്കരിക്കുന്ന പ്ലാന്റേഷന്‍ എക്സ്പോർട്ട് ഏജൻസിയിലേക്ക് ലയിപ്പിക്കാനും ആലോചനയുണ്ട്. രാജ്യത്തെ റബർ കർഷകരിൽ 12 ലക്ഷവും കേരളത്തിലായിരിക്കെയാണ് കേന്ദ്ര നീക്കം. ഒാരോ സ്ഥാപനത്തിനുമുള്ള 200 മുതൽ 350 കോടിവരെയുള്ള ബജറ്റ് വിഹിതം ഇല്ലാതാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. കഴിഞ്ഞ ബജറ്റിൽ ഇവക്കുള്ള 30-40 ശതമാനംവരെ തുക വെട്ടിക്കുറച്ചിരുന്നു.

സ്പൈസസ്, ടീ, കോഫി ബോർഡുകളും ഇല്ലാതാകുന്നതോടെ ലക്ഷക്കണക്കിനു കാപ്പി-ഏലം-കുരുമുളക് അടക്കമുള്ള ചെറുകിട-നാമമാത്ര കർഷകരും വൻ പ്രതിസന്ധിയിലാകും. കേരളത്തിൽ ഇടുക്കിയിലടക്കം സ്പൈസസ് ബോർഡിനു ഗവേഷണ കേന്ദ്രങ്ങളുണ്ട്.

ഉൽപന്നങ്ങളുടെ കയറ്റുമതിയിലും ഉൽപാദന വർധനയിലും പ്രോത്സാഹനം നൽകുന്നതു ഉൾപ്പടെയുള്ള പദ്ധതികളാണ് ബോർഡ് നടപ്പാക്കിയിരുന്നത്. കോഫി ബോർഡിന്റെ പ്രവർത്തനം ഇപ്പോൾ സംസ്ഥാനത്ത് ഭാഗികമാണ്. വിലയിടിവിൽ കർഷകർ നട്ടംതിരിയുമ്പോഴാണ് കേന്ദ്രസർക്കാർ റബർ ബോർഡ് ഒാഫിസ് അടച്ചുപൂട്ടുന്നതും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top