Flash News

ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി

May 19, 2017, സ്വന്തം ലേഖകന്‍

prathi ratheeshകൊച്ചി: വൈറ്റിലയിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശിയായ രതീഷാണ് കീഴടങ്ങിയത്. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഷിബി ഹോട്ടലിന്റെ ഉടമ വൈറ്റില ജൂനിയർ ജനത റോഡിൽ മംഗലപ്പിള്ളി വീട്ടിൽ പി.ജെ. ജോൺസണെയാണ് (48) ഇയാൾ കുത്തി കൊലപ്പെടുത്തിയത്.

ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ജോൺസന്റെ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങിയതുമായുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തിയ ഉടൻ പ്രതി ഓടി രക്ഷപ്പെട്ടു. ജനതാ സ്റ്റോപ്പിനു സമീപം കുത്തേറ്റ് റോഡില്‍ വീണ ജോൺസണെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട് സ്വദേശിയായ രതീഷ് കടവന്ത്രയിൽ വാടകക്ക് താമസിച്ചുവരികയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top