Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

വസ്ത്രവ്യാപാരിയായ ബി.ജെ.പി നേതാവില്‍നിന്ന് 45 കോടി രുപയുടെ അസാധുനോട്ട് പിടിച്ചെടുത്തു

May 19, 2017

Malayalam-daily-news-thump-1-2-3-1-1-1-1-3-1-1-1-2-1ചെന്നൈ: കോടമ്പാക്കത്തെ വസ്ത്രവ്യാപാരിയായ ബി.ജെ.പി നേതാവില്‍നിന്ന് 45 കോടി രുപയുടെ അസാധുനോട്ട് പിടിച്ചെടുത്തു. കോടമ്പാക്കം സക്കരിയ കോളനി സെക്കന്‍ഡ് സ്ട്രീറ്റിലെ എം.വി രാമലിംഗം ആന്‍റ് കമ്പനി ഉടമ ദണ്ഡപാണിയെ അറസ്റ്റുചെയ്തു.

ദണ്ഡപാണിയുടെ സഹേദരന്‍ പൊലീസിന് നല്‍കിയ രഹസ്യസന്ദേശത്തെതുടര്‍ന്ന് ഇയാളുടെ കടയിലും ഓഫീസിലും ഒരേസമയം റെയ്ഡ് നടത്തുകയായിരുന്നു. കടകളില്‍ വസ്ത്രങ്ങളില്‍ പൊതിഞ്ഞ നിലയിലാണ് 500, 1000 രൂപയുടെ കെട്ടുകള്‍ കണ്ടത്തെിയത്. വീട്ടില്‍നിന്ന് ഒന്നും കണ്ടത്തൊനായില്ല. പൊലീസ് വകുപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ യൂണിഫോം തയിച്ച് നല്‍കുന്ന സ്ഥാപനമാണിത്. അസാധുനോട്ട് മാറി നല്‍കാനായി പ്രമുഖ സ്വര്‍ണക്കട ഉടമ രണ്ടുദിവസം മുമ്പ് എത്തിച്ച പണമാണ് ഇതെന്ന് സംശയിക്കുന്നു. ഷൂട്ടിങ്ങിന് വസ്ത്രം നല്‍കുന്ന പരിചയത്തില്‍ ദണ്ഡപാണിക്ക് സിനിമ മേഖലയുമായും ബന്ധമുണ്ട്. ചില തമിഴ്താരങ്ങള്‍ ഇയാള്‍ വഴിയാണ് മുമ്പ് അസാധുനോട്ട് മാറ്റിയിരുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top