Flash News

നാവിക അക്കാദമിയില്‍ കാഡറ്റ് കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു, മരണകാരണം പീഡനമെന്ന് സഹോദരന്‍

May 19, 2017, സ്വന്തം ലേഖകന്‍

naval trainee death Soorajകണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ കാഡറ്റ് കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. നേവല്‍ ഓഫീസര്‍ ട്രെയിനി മലപ്പുറം തിരൂര്‍ സ്വദേശി സൂരജാണ് (25) മരിച്ചത്. സൂരജ് കെട്ടിടത്തിനുതാഴെ അബോധാവസ്ഥയില്‍ വീണുകിടക്കുന്നതുകണ്ട് അക്കാദമി അധികൃതര്‍ ആശുപത്രിയിലത്തെിച്ചെങ്കിലൂം രക്ഷിക്കാനായില്ല. അധികൃതരുടെ പീഡനമാണ് മരണകാരണമെന്നാരോപിച്ച് സൂരജിന്‍െറ സഹോദരന്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. നാവികസേനാവിഭാഗവും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അക്കാദമിയില്‍ സെയ്ലറായി ചേര്‍ന്ന സൂരജ് 2014ലാണ് ട്രെയിനിയായത്. 2015ല്‍ നടന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് പുറത്താക്കി. തുടര്‍ന്ന് സൂരജ് ഹൈകോടതിയെ സമീപിച്ചു. കോടതി തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ഇതനുസരിച്ച് കഴിഞ്ഞ ജനുവരിയിലാണ് വീണ്ടും ട്രെയിനിയായി ചേര്‍ന്നത്. ഇതിനുശേഷം അധികൃതര്‍ പ്രതികാരമനോഭാവത്തോടെയാണ് പെരുമാറിയിരുന്നതെന്ന് സൂരജിന്‍െറ കുടുംബം പറയുന്നു. അക്കാദമിക്കെതിരെ നിയമനടപടി സ്വീകരിച്ചതിന്‍െറ പ്രതികാരമായാണ് തന്നെ ദ്രോഹിച്ചിരുന്നതെന്ന് സൂരജ് പറയാറുള്ളതായി സഹോദരന്‍ പറഞ്ഞു.

എന്നാല്‍, സൂരജിനെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. പരീക്ഷ ഉത്തരക്കടലാസില്‍ കൃത്രിമം കാണിച്ചതിനാണ് നേരത്തെ നടപടിയെടുത്തത്. കോടതിവിധിയുണ്ടായപ്പോള്‍ തിരച്ചെടുത്തതായും അധികൃതര്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top