Flash News

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജന്‍ യുവജനോത്സവം; രജിസ്ട്രേഷന്‍ മെയ് 29-ന് അവസാനിക്കും

May 19, 2017, ജോസഫ് ഇടിക്കുള

flyerഫിലഡല്‍ഫിയ: ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജന്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 29 ന് അവസാനിക്കുമെന്ന് റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്‌കറിയ, പി ആര്‍ ഒ സന്തോഷ് എബ്രഹാം എന്നിവര്‍ അറിയിച്ചു.

ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8:30 വരെ ഫിലാഡല്‍ഫിയ അസന്‍ഷന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്, ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ 2018 ല്‍ ചിക്കാഗോയില്‍ അരങ്ങേറുന്ന അന്തര്‍ദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും..

ഈ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2017 മെയ് മാസം29 ന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്, ഡെലവെയര്‍, പെന്‍സില്‍വാനിയ, ന്യൂ ജേഴ്‌സി സംസ്ഥാനങ്ങളിലെ എല്ലാ മലയാളി പ്രതിഭകളെയും യുവജനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പി ആര്‍ ഓ സന്തോഷ് എബ്രഹാം പറഞ്ഞു .

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്‌കറിയ ( റീജണല്‍ വൈസ് പ്രസിഡന്റ് ) 2679807923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 6103089829, ബോബി തോമസ് (ട്രഷറര്‍ ) 8628120606, ഹരികുമാര്‍ രാജന്‍ (ആര്‍ട്‌സ് ചെയര്‍മാന്‍ ) 9176797669, സന്തോഷ് എബ്രഹാം (പി ആര്‍ ഒ ) 2156056914.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top