Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

എം.ജി.ഓ.സി.എസ്.എം., ഒ.സി.വൈ.എം. അലുംനൈ മീറ്റിംഗ് ഡോവര്‍ സെന്റ് തോമസില്‍

May 19, 2017

MGOCSM logoന്യൂജേഴ്‌സി: എം.ജി.ഓ.സി.എസ്.എം.-ഓ.സി.വൈ.എം. അലുംനൈ മീറ്റിംഗ് മെയ് 20 ശനിയാഴ്ച ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ചേരുന്നു. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെയാണ് സമ്മേളനം. മാര്‍ ഗ്രിഗേറിയോസ് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം – ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യംഗ് മെന്‍ പ്രസ്ഥാനം തുടങ്ങിയ സംഘടനകളുടെ മുന്‍കാല ഭാരവാഹികളും പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കോളേജ് ജീവിത കാലത്തും, തുടര്‍ന്നും സഭയില്‍ സജീവമായി പ്രവര്‍ത്തിച്ചവരും, ഈ വക സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയവരുമായ പലരും ഇന്ന് ജീവിതത്തിരക്കുകളില്‍പെട്ട് സഭാപ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതായി കാണുന്നുണ്ട്. പ്രായത്തിലും അനുഭവ സമ്പത്തിലും വളര്‍ന്നിരിക്കുന്ന, മുന്‍കാലപ്രവര്‍ത്തകരുടെ അനുഭവ സമ്പന്നതയെ, ഊര്‍ജ്ജസ്വലമാക്കുവാന്‍ ഈ സമ്മേളനം ഉപകരിക്കുമെന്ന് സംഘാടകര്‍ കരുതുന്നു.

മുന്‍ കാലപ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്നതിലൂടെ നോര്‍ത്ത് അമേരിക്കയിലെ വളരുന്ന സഭയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുവാന്‍, യുവതലമുറയെ സഭയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുവാന്‍, ഈ സമ്മേളനം പ്രചോദനമാകുമെന്നും സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അഡ്രസ് 360 West Blackwell St, Dover, New Jersey 0780.

വിവരങ്ങള്‍ക്ക്: മാത്യു സാമുവല്‍ (സുനില്‍) 512 417-5458, സജി എം. പോത്തന്‍ 845 642-9161, റവ. ഡോ. രാജു വറുഗീസ് 914 426-2529.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top