Flash News

ആറ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നുപേര്‍ പിടിയില്‍

May 19, 2017, പി.പി. ചെറിയാന്‍

-byron-mcbride-dallen-washington-dwan-wakefieldമിസ്സിസിപ്പി: 6 വയസ്സുകാരനെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തിയ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

കിംഗ്സ്റ്റണ്‍ എന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ കാറിലിരുത്തി ക്രോഗര്‍ സ്‌റ്റോറിലേക്ക് പോയതായിരുന്നു മാതാവ്. ഈ സമയത്ത് കാറിലെത്തിയ യുവാക്കള്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന കാറില്‍ കയറി കുട്ടിയേയും കൊണ്ട് സ്ഥലം വിടുകയായിരുന്നു.

തുടര്‍ന്ന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചുവെങ്കിലും അധികം താമസിയാതെ പത്ത് മൈല്‍ അകലെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായും, കാറിനകത്തുണ്ടായിരുന്ന കുട്ടി വെടിയേറ്റ് മരിച്ചു കിടക്കുകയായിരുന്നുവെന്നും ഹിന്റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

ഫസ്റ്റ് ഗ്രേഡ് ഗ്രാജ്വേഷന്‍ കഴിഞ്ഞ ദിനം തന്നെയായിരുന്നു കുട്ടി കൊല്ലപ്പെട്ടത്. കുട്ടിയെ യുവാക്കളില്‍ ആര്‍ക്കെങ്കിലും നേരത്തെ അറിയാമായിരുന്നുവോ എന്നും പോലീസ് സംശയിക്കുന്നു.

അറസ്റ്റ് ചെയ്ത മൂന്ന് പേരേയും മാഡിസണ്‍ കൗണ്ടി ഡിറ്റെന്‍ഷന്‍ സെന്റ്‌റിലേക്കയച്ചു. എഫ് ബി ഐ കേസ്സന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

boy boy11

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top