Flash News

ഫെയ്‌സ്ബുക്ക് ടിവി ഷോ ജൂണില്‍ തുടക്കമാകും

May 23, 2017

Facebook logos are pictured on the screens of a smartphone (R), and a laptop computer, in central London on November 21, 2016. Facebook on Monday became the latest US tech giant to announce new investment in Britain with hundreds of extra jobs but hinted its success depended on skilled migration after Britain leaves the European Union. The premier social network underlined London's status as a global technology hub at a British company bosses' summit where Prime Minister Theresa May sought to allay business concerns about Brexit. / AFP / Justin TALLIS (Photo credit should read JUSTIN TALLIS/AFP/Getty Images)

ഫെയ്‌സ്ബുക്ക് അടുത്ത സംരംഭത്തിലേക്ക് കടക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ ടിവി ഷോകള്‍ക്ക് അടുത്ത മാസം പകുതിയോടെ തുടക്കമാകുമെന്ന് സൂചന. ഇരുപത്തഞ്ചോളം പരിപാടികളാണ് ആദ്യ ഘട്ടത്തില്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുക. വന്‍ ബജറ്റിന്റെ സീരിയലുകളും റിയാലിറ്റി ഷോകളും കൂടാതെ 510 മിനിറ്റിന്റെ ചെറു ബജറ്റ് പരിപാടികളും ഫെയ്‌സ്ബുക്കില്‍ ഉണ്ടായിരിക്കും. ഓരോ 24 മണിക്കൂറിലും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിഡിയോ വോളില്‍ ഈ പരിപാടികള്‍ പ്രത്യക്ഷപ്പെടും.

200 കോടിയോളം ഉപഭോക്താക്കളാണ് ഫെയ്‌സ്ബുക്കിനുള്ളത്. തങ്ങളുടെ ഉപഭോക്താക്കള്‍ കാണുന്നവിവരങ്ങളില്‍ കൂടുതല്‍ നിയന്ത്രണം സ്ഥാപിക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപിത നയത്തിനനുസരിച്ചാണ് പുതിയ നീക്കം. ആമസോണ്‍, യൂട്യൂബ്, സ്‌നാപ് ചാറ്റ് എന്നിവര്‍ ചേര്‍ന്ന് സ്വന്തമായി ടിവി മാതൃകയിലുള്ള ഷോകള്‍ തുടങ്ങാനുള്ള തീരുമാനമെടുത്തതും ഫെയ്‌സ്ബുക്കിന്റെ നീക്കത്തിന് വേഗം കൂട്ടി.

കഴിഞ്ഞ ഡിസംബറില്‍ ഫെയ്‌സ്ബുക്കിലെത്തിയ റിക്കി വാന്‍ വീനിനാണ് ഇത്തരം ചാനല്‍ മാതൃകയിലുള്ള പരിപാടികള്‍ നിര്‍മിക്കുന്നതിന്റെ ചുമതല. ഈ ആശയത്തിന് പിന്നിലും ഫെയ്‌സ്ബുക്കിന്റെ പുതിയ ഗ്ലോബല്‍ ക്രിയേറ്റീവ് സ്ട്രാറ്റജി ചീഫായ റിക്കി വാനാണ്. വിവിധ പ്രൊഡക്ഷന്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയ റിക്കിയും സംഘവും അഞ്ച് മിനിറ്റ് മുതല്‍ മുപ്പത് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിര്‍മിക്കാനാണ് തീരുമാനമായിട്ടുള്ളത്.

കുറ്റാന്വേഷണ സീരിയലുകളും റിയാലിറ്റി ഷോകളും ഫെയ്‌സ്ബുക്കില്‍ ഇനി കാണാനാകും. വെര്‍ച്വല്‍ റിയാലിറ്റി വഴി(നേരിട്ട് കണ്ടിട്ടില്ലാത്ത) കണ്ട് പരിചയപ്പെടുന്ന യുവതീയുവാക്കളെ ഉള്‍പ്പെടുത്തിയ റിയാലിറ്റി ഷോയാണ് ഫെയ്‌സ്ബുക്കിലുണ്ടാവുകയെന്നാണ് സൂചന. ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളെ അവതാരകരാക്കിയുള്ള പരിപാടികളും പദ്ധതിയിടുന്നുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്യം ഉള്‍പ്പടെയുള്ള സൗജന്യ വീഡിയോകളാണ് 85 ശതമാനം പേരും ഇന്റര്‍നെറ്റില്‍ കണ്ടിരുന്നത്. ഇന്നാല്‍ ഇപ്പോഴിത് മൂന്നില്‍ രണ്ടായി ചുരുങ്ങിയിട്ടുണ്ട്. പണം കൊടുത്ത് വീഡിയോകള്‍ കാണുന്ന രീതി വര്‍ധിക്കുന്ന സാഹചര്യം മുതലാക്കുന്നതിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top