Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

ഭാരതാംബ കരയുന്നു (കവിത)

May 24, 2017

bharathamba sizeമുടിയഴിച്ചിട്ടാടി, മുലകളില്‍ വിഷമേറ്റി
യലറുന്നിയമ്മതന്‍ ദുഃഖം !
എവിടെയെന്‍ മക്കളിന്നെവിടെയെന്‍ മക്കളീ ,
ചുടലകള്‍ കത്തുന്ന മണ്ണില്‍?

എവിടെ സനാതന ധര്‍മ്മത്തിന്‍ പിച്ചക
ളടിവച്ച സൈന്ധവ തീരം ?
എവിടെയഹിംസ കൊടിക്കൂറകള്‍ പേറി
യുരുളും രഥ,’രവ’ കാരം ?

എവിടെ ദ്വയ്പായനന്‍, സിദ്ധാര്‍ത്ഥന്‍, കരള്‍നൊന്തു
കരയുമശോകന്‍,വാത്മീകി ?
എവിടെ നിഷാദ ശരത്തിന്റെ മുനയൊടി
ച്ചുയരു, മാ, യിടിനാദ ശബ്ദം ?

എവിടെ വേദങ്ങള്‍, ഇതിഹാസ, മുപനിഷദ് ?
എവിടെ ഖുറാന്‍, സത്യ ബൈബിള്‍ ?
കലികയറുന്നൊരു കാളിയെന്‍ ഭാരത
പ്പെരുമകള്‍ കത്തിയമര്‍ന്നിടുമ്പോള്‍ ?

എഴുപതു വര്‍ഷങ്ങള്‍ അധമരാം രാഷ്ട്രീയ
പ്പരിഷകള്‍ കുത്തിത്തുളച്ച മണ്ണില്‍,
മത വര്‍ഗ്ഗ മൗലിക വാദികള്‍ തുണിയുരി
ച്ചുഷസ്സിനെ കാട്ടിലെറിഞ്ഞ നാട്ടില്‍,

മുടിയഴിച്ചിട്ടാടി മുലകളില്‍ വിഷമേറ്റി
യലറുന്നിയമ്മ തന്‍ ദുഃഖം !
എവിടെയെന്‍ മക്കളിന്നെവിടെയെന്‍ മക്കളീ
ചുടലകള്‍ കത്തുന്ന മണ്ണില്‍ ?

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top