Flash News

കിംഗ് ജീസസ് മിനിസ്‌ട്രി ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 2, 3,4 തിയ്യതികളില്‍ ന്യൂജേഴ്‌സിയില്‍

May 30, 2017

Bible Convention & Healing Retreat Flyerന്യൂജേഴ്‌സി: കിംഗ് ജീസസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ. ഫാദര്‍ റോയ് പുലിയറുമ്പില്‍ ബ്ര. സാബു അറുതൊട്ടിയില്‍ എന്നിവര്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും ധ്യാന ശുശ്രുഷയും ജൂണ്‍ 2, 3, 4 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.

വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതല്‍ 9 മണി വരെയും ശനിയും ഞായറും രാവിലെ 8:30 മുതല്‍ വൈകിട്ട് 5:00 വരെയുമായാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാദര്‍ ജേക്കബ് ക്രിസ്റ്റി 281 904 6622, മരിയ തോട്ടുകടവില്‍ 973 699 7825, ഷേര്‍ലി ജെയിംസ് 973 830 7860, ലിഞ്ചു ജോര്‍ജ് 973 980 8675, ജ്യോതിസ് ചെറുവള്ളി 973 303 8633, ജോംസണ്‍ ഞാലിമ്മാക്കല്‍ 973 931 8481, തോമസ് തോട്ടുകടവില്‍ 973 725 0915.

Address : 408 Getty Ave, Paterson, new Jersey 07503

സന്ദര്‍ശിക്കുക : https://www.voiceofparish.com/index.html

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top