Flash News

മലയാളികളെ തോല്പിക്കാനാവില്ല സംഘികളേ…;”ഡിയർ ഫേക്കു ജി, അലവലാതി ഷാജി, ടൈംസ്‌ കൗ ചാനൽ, കൗബേൽറ്റ്‌ സംഘിസ്‌, ഇന്നാട്ടിലെ ആക്രോശ്‌ സംഘിസ്‌, ഊറിചിരിക്കുന്ന മൃദു സംഘീസ്‌…”; വ്യത്യസ്ഥമായൊരു ഫെയ്സ്ബുക്ക് പോസ്റ്റ്

June 4, 2017

times now kerala pakistan2കേരളത്തെ ഇടിമുഴങ്ങുന്ന പാകിസ്താന്‍ എന്ന് ടൈംസ് നൗ ചാനല്‍ വിശേഷിപ്പച്ചതിന് മലയാളികള്‍ മുട്ടുമടക്കാറില്ല, തോല്‍പ്പിക്കാനുമാവില്ല എന്ന് വ്യക്തമാക്കിയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഫാസിസത്തിനെതിരായിട്ടുള്ള അസി അസീബ് പുത്തലത്തിന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ശിശുമരണനിരക്കിലും കക്കൂസുകളുള്ള വീടുകള്‍, വൈദ്യുതീകരിച്ച വീടുകള്‍ എന്നിങ്ങനെ വിവിധ സൂചികകളെ കേരളത്തേയും ലോകത്തെ വിവിധ രാജ്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് ടൈംസ് നൗവിനേയും സംഘപരിവാറിനേയുമാണ് പോസ്റ്റില്‍ വിമര്‍ശിക്കുന്നത്. നിങ്ങള്‍ക്ക് ഞങ്ങളെ പാകിസ്താനിയെന്ന് വിളിക്കാം, പക്ഷേ ഞങ്ങളെ ഗുജറാത്ത് എന്ന് വിളിക്കരുത്.

ഉരുള്‍പൊട്ടി സര്‍വ്വം കുത്തിയൊലിച്ചു പോയാലും നിവര്‍ന്ന് നില്‍ക്കുന്ന, കടലെടുക്കുമെന്നുറപ്പായാ വീടിനു തറകെട്ടുന്ന, മരുഭൂവിലേക്ക് എന്തെന്നറിയാത്ത കാലം ഉരുകേറിപോയവര്‍ ഞങ്ങള്‍, മലയാളികള്‍. മുട്ടുമടക്കാറില്ല, തോല്‍പ്പിക്കാനുമാവില്ല..എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top