Flash News

അന്ധവിശ്വാസം മനുഷ്യരെ അന്ധരാക്കുമെന്നതിന് മറ്റൊരു തെളിവ്; മനുഷ്യന്റെ മുഖത്തിന് സാദൃശ്യവുമായി ജനിച്ച പശുക്കുട്ടിയെ ആരാധിക്കുന്ന യോഗി ആദിത്യനാഥിന്റെ ഉത്തര്‍‌പ്രദേശ്

June 4, 2017

sree-maha-vishnu_InPixioഅന്ധവിശ്വാസങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയിട്ടുള്ള ഉത്തര്‍‌പ്രദേശില്‍ നിന്ന് മറ്റൊരു വാര്‍ത്ത കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

മനുഷ്യജീവനേക്കാള്‍ പശുക്കള്‍ക്ക് പ്രാധാന്യം കല്പിക്കുന്ന സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിക്കഴിഞ്ഞു. സംസ്ഥാനം ഭരിക്കുന്നതാകട്ടേ ഒരു യോഗിയും. ആ യോഗിയുടെ നാട്ടില്‍ നിന്ന് ലഭിക്കുന്ന ഗോമാതാവിനെ പറ്റിയുള്ള ബഹളങ്ങളും ചര്‍ച്ചകളും ഇന്ത്യയില്‍ സജീവമായി നില്‍ക്കുന്നതിനിടെയിലാണ് മനുഷ്യമുഖവുമായി പശുക്കുട്ടി ജനിച്ചിരിക്കുന്നത്. മുസാഫര്‍നഗറിലാണ് അപൂര്‍വ മുഖവുമായി പശുക്കുട്ടിയുടെ ജനനം. ശരീരമെല്ലാം പശുവിന്റേതു പോലെയാണെങ്കിലും തലയും മൂക്കും വായും കണ്ണുമെല്ലാം മനുഷ്യനോടു സാദൃശ്യമുള്ളവയാണ്. അപൂര്‍വ മുഖവുമായി ജനിച്ച പശുക്കുട്ടിക്ക് ദൈവിക പരിവേഷം നല്‍കി ആരാധിക്കുന്ന തിരക്കിലാണ് ഇവിടുത്തെ ഗ്രാമവാസികള്‍.

അപൂര്‍വ രൂപവുമായി ജനിച്ച പശുക്കുട്ടിക്ക് അധികനേരം ജീവിക്കാനുള്ള ആയുസുണ്ടായിരുന്നില്ല. ജീവന്‍ പോയെങ്കിലും പശുക്കുട്ടിയെ ആരാധിക്കുന്നത് ഗ്രാമീണണര്‍ നിര്‍ത്തിയിട്ടില്ല. മരിച്ച പശുക്കുട്ടിയെ ഫ്രീസറില്‍ വച്ചാണ് ഗ്രാമീണരുടെ ഇപ്പോഴത്തെ ആരാധന. മാലയും പൂക്കളുമെല്ലാം അര്‍പ്പിച്ച് ദൈവമായി സങ്കല്‍പിച്ചാണ് ആരാധന നടത്തുന്നത്.

മഹാവിഷ്ണുവിന്റെ ഇരുപത്തി നാലാമത്തെ അവതാരമെന്ന് വിശ്വസിക്കുന്ന ഗോകരണ്‍ ആണ് പശുക്കുട്ടിയെന്നാണ് ഗ്രാമീണരുടെ വിശ്വാസം. പശുക്കുട്ടിക്കു വേണ്ടി അമ്പലം നിര്‍മ്മിക്കാനാണ് ഗ്രാമീണരുടെ തീരുമാനം. ഇതിനായി പണം സമാഹരിക്കുന്ന തിരക്കിലാണിവര്‍. അനാട്ടമിക്കല്‍ അനോമാലിറ്റി എന്ന പ്രതിഭാസമാണ് പശുക്കുട്ടിയുടെ രൂപമാറ്റത്തിനു പിന്നിലെന്നാണ് മൃഗഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ അതൊന്നും ഗ്രാമവാസികളെ വിശ്വാസത്തിലെടുക്കാന്‍ പര്യാപ്തമല്ല. മഹാവിഷ്ണുവിന്റെ ഇരുപത്തിനാലാമത്തെ അവതാരമായ ഗോകരണ് ക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന് ഗ്രാമവാസികള്‍ ഒന്നടങ്കം പറയുന്നു. ദൈവകോപം കിട്ടാതിരിക്കണമെങ്കില്‍ ഇതുതന്നെ പോം‌വഴി എന്നാണ് ഗ്രാമമുഖ്യന്റെ ഭാഷ്യം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top