- Malayalam Daily News - http://www.malayalamdailynews.com -

ചാമ്പ്യന്‍സ് ട്രോഫി മത്സരം; ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 124 റണ്‍സിന് ഇന്ത്യക്ക് ജയം

india-celebrate-a-wicket-champions-trophy-afp_806x608_41496598706ബര്‍മിംഗ്‌ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ജയം. ആദ്യ മത്സരത്തില്‍ പാകിസ്താനെ 124 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ജയിക്കാന്‍ 41 ഓവറില്‍ 289 റണ്‍സ് വേണ്ട പാകിസ്താന്‍ 33.4 ഓവറില്‍ 164 റണ്‍സിന് ഓള്‍ഔട്ടായി. ഏറ്റവും ഒടുവില്‍ മഴ നിയമം അനുസരിച്ച് ഇന്ത്യയ്‌ക്കെതിരെ ജയിക്കാന്‍ പാകിസ്താന് വേണ്ടിയിരുന്നത് 41 ഓവറില്‍ 289 റണ്‍സായിരുന്നു.

ഒന്‍പതാം ഓവറില്‍ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 12 റണ്‍സെടുത്ത അഹമ്മദ് ഷെഹ്‌സാദിനെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പാക് സ്‌കോര്‍ 47ല്‍ നില്‍ക്കുമ്പോഴാണ് ഷെഹ്‌സാദ് മടങ്ങിയത്. സ്‌കാേര്‍ 61ല്‍ എത്തിയപ്പോഴാണ് അവര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. എട്ട് റണ്‍സെടുത്ത ബബര്‍ അസമിനെ ഉമേഷ് യാദവിന്റെ പന്തില്‍ ജഡേജ പിടിക്കുകയായിരുന്നു. നന്നായി ചെറുത്ത് നിന്ന് അര്‍ധസെഞ്ചുറി നേടിയ അഷര്‍ അലി കൂറ്റന്‍ അടിക്ക് മുതിര്‍ന്നാണ് പുറത്തായത്. 65 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത അഷര്‍ ജഡേജയുടെ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ പിടിച്ചാണ് പുറത്തായത്. ഒന്‍പത് പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ഷൊയ്ബ് മാലിക്കിനെ ജഡേജ റണ്ണൗട്ടാക്കുകയായിരുന്നു. 33 റണ്‍സെടുത്ത ഹഫീസിനെ ജഡേജയുടെ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പിടിച്ച് പുറത്താക്കിയപ്പോള്‍ വസീമിനെ പാണ്ഡ്യയുടെ പന്തില്‍ ജാധവ് പിടിച്ച് പുറത്താക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 ഓവറില്‍ 319 റണ്‍സാണ് നേടിയത്. എന്നാല്‍, പിന്നീട് മഴ നിയമം അനുസരിച്ച് പാകിസ്താന്റെ വിജയലക്ഷ്യം 41 ഓവറില്‍ 289 റണ്‍സായി പുന:ക്രമീകരിക്കുകയായിരുന്നു. ആദ്യം 49 ഓവറായും പിന്നീട് 48 ഓവറായും കുറച്ചിരുന്നു.

ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയാണ് ഉണ്ടായത്. മെല്ലെയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെുയും തുടക്കം. മെല്ലെ തുടങ്ങി പിന്നീട് കത്തി


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]