Flash News

ഗള്‍ഫ് സുരക്ഷ; സൗദി അറേബ്യ, ബഹ്റൈന്‍, യു‌എ‌ഇ, ഈജിപ്ത് ഖത്തറുമായുള്ള നയത്രന്ത്ര ബന്ധം വിച്ചേദിച്ചു; ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചു

June 5, 2017

1733ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും വിച്ഛേദിച്ചു. ഗള്‍ഫ് സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് നീക്കം. ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചു. ഉംറ തീര്‍ത്ഥാടനത്തിന് തടസ്സമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള എല്ലാ ഗതാഗതവും നിര്‍ത്തലാക്കി.

മുസ്ലീം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഈ രാജ്യങ്ങള്‍ ആരോപിക്കുന്നത്. റിയാദ് അതിര്‍ത്തികളെല്ലാം അടച്ചതായി സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്പിഎ അറിയിച്ചു. ഈജിപ്തും വായു-ജലഗതാഗതങ്ങള്‍ അടച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top