Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

ബി‌എം‌ഡബ്ല്യൂവിന്റെ ഉപകരാറുകാരായ അല്‍ബര്‍ട്ടിനി സെസാരയെ ബോഷ് ഏറ്റെടുക്കുന്നു

June 5, 2017

skv_world-of-bosch_1400wജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യുവിന്റെ ഉല്‍പ്പാദനം ദുരിതത്തിലാക്കിയ ഇറ്റാലിയന്‍ ഉപകരാറുകാരനെ ഏറ്റെടുക്കാന്‍ ജര്‍മന്‍ വാഹനഘടക നിര്‍മാതാക്കളായ ബോഷ് തീരുമാനിച്ചു. സ്റ്റീയറിംഗ് ഘടക നിര്‍മാണത്തിനുള്ള അലൂമിനിയം കേസിംഗ് ലഭ്യമാക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഇറ്റാലിയന്‍ കമ്പനിയായ അല്‍ബര്‍ട്ടിനി സെസാരെയെയാണു ബോഷ് ഏറ്റെടുക്കുക. ഈ ഇറ്റാലിയന്‍ കമ്പനിയുടെ വീഴ്ച മൂലമാണത്രെ കഴിഞ്ഞ ആഴ്ച ബിഎംഡബ്ല്യു പ്ലാന്റുകളിലെ ഉല്‍പ്പാദനം നിലച്ചത്.

ഇറ്റാലിയന്‍ കമ്പനിയെ ഏറ്റെടുക്കാനുള്ള നടപടികള്‍ക്കു തുടക്കമായെന്നു ബോഷ് വക്താവ് സ്ഥിരീകരിച്ചു. വിശ്വസനീയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഘടകദാതാക്കളെ ഉറപ്പാക്കാനാവുമെന്നതാണ് ഈ ഏറ്റെടുക്കലിന്റെ നേട്ടമെന്നും കമ്പനി വിശദീകരിച്ചു. എന്നാല്‍ ഈ ഇടപാടിന്റെ മൂല്യം വെളിപ്പെടുത്താന്‍ ബോഷ് വിസമ്മതിച്ചു. കുടുംബ ഉടമസ്ഥതയിലുള്ള ആല്‍ബര്‍ട്ടിനി സെസാരെയില്‍ മുന്നൂറ്റി അന്‍പതോളം ജീവനക്കാരുണ്ട്.

യന്ത്രഘടകങ്ങളുടെ ദൗര്‍ലഭ്യം കഴിഞ്ഞ ആഴ്ച ബിഎംഡബ്ല്യുവിന്റെ ജര്‍മനിക്കു പുറമെ ചൈനയിലെയും ദക്ഷിണ ആഫ്രിക്കയിലെയും ശാലകളിലെ ഉല്‍പ്പാദനത്തെ ബാധിച്ചിരുന്നു. റോബര്‍ട്ട് ബോഷില്‍ നിന്നു സ്റ്റീയറിങ് ഗീയറുകള്‍ ലഭിക്കുന്നതിലെ കാലതാമസമാണു ‘വണ്‍ സീരീസ്’, ‘ടു സീരീസ്’, ത്രീ സീരീസ്’, ‘ഫോര്‍ സീരീസ്’ കാറുകളുടെ ഉല്‍പ്പാദനത്തെ ബാധിച്ചതെന്നു ബിഎംഡബ്ല്യു വ്യക്തമാക്കിയിരുന്നു.

ഈ സീരീസുകളുടെ ഉല്‍പ്പാദനം പ്രതീക്ഷിച്ച നിലവാരത്തില്‍ തുടരാന്‍ ആവശ്യമായ സ്റ്റീയറിങ് ഗിയറുകള്‍ ബോഷില്‍ നിന്നു ലഭിക്കാതെ വന്നതോടെ ചൈനയിലെ ടിയക്‌സിയിലും ദക്ഷിണ ആഫ്രിക്കയിലെ റേസ്ലിനിലുമുള്ള ശാലകള്‍ അറ്റകുറ്റപ്പണിക്കായി ബോഷ് അടച്ചിടുകയായിരുന്നു. സ്റ്റീയറിങ് ഗിയര്‍ ലഭ്യതയിലെ പരിമിതികള്‍ ബിഎംഡബ്ല്യുവിന്റെ ലീപ്‌സിഗ് ശാലയുടെ പ്രവര്‍ത്തനത്തെയാണ് ആദ്യം ബാധിച്ചത്. പിന്നാലെ മ്യൂണിച്ച് ശാലയുടെ പ്രവര്‍ത്തനത്തിനും തിരിച്ചടി നേരിട്ടു. തുടര്‍ന്നാണ് ചൈനയിലും ദക്ഷിണ ആഫ്രിക്കയിലുമുള്ള ശാലകളുടെ പ്രവര്‍ത്തനത്തെയും ഗിയര്‍ക്ഷാമം ബാധിച്ചത്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ശാലകളുടെ ഉല്‍പ്പാദനം പൂര്‍വസ്ഥിതിയിലെത്തിയെന്നുമാണു ബോഷിന്റെ നിലപാട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top