Flash News

ടെക്സസില്‍ ടെക്‌സ്റ്റിംഗ് നിരോധന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

June 7, 2017

07Texas-master675ഓസ്റ്റിന്‍: ഒരു ദശകത്തോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് വിരാമമിട്ട് ടെക്സസ് സംസ്ഥാനത്ത് പൂര്‍ണ്ണമായും വാഹനം ഓടിക്കുമ്പോള്‍ ടെക്‌സ്റ്റിംഗ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ജുണ്‍ 5 ചൊവ്വാഴ്ച ഒപ്പിട്ടു.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കും. 99 ഡോളറാണ് നിയമം ആദ്യമായി ലംഘിക്കുന്നവര്‍ക്ക് പിഴ നല്‍കേണ്ടിവരിക. തുടര്‍ന്നും പിടിക്കപ്പെട്ടാല്‍ 200 ഡോളര്‍ പിഴ അടയ്‌ക്കേണ്ടിവരും.

ടെക്‌സസിലെ ചില നഗരങ്ങളില്‍ ഇതിനകം തന്നെ വാഹനമോടിക്കുമ്പോള്‍ ടെക്‌സ്റ്റിംഗ് നിരോധിച്ചിരുന്നുവെങ്കിലും സംസ്ഥാന വ്യാപകമായി നിരോധനം ഏര്‍പ്പെടുത്തുന്നത് ആദ്യമായാണ്.

2011 ല്‍ നിരോധന ഉത്തരവ് നിയമസഭ പാസ്സാക്കിയെങ്കിലും അന്നുണ്ടായിരുന്ന ഗവര്‍ണര്‍ റിക്ക്‌ പെറി നിയമം വീറ്റോ ചെയ്തിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ പള്ളി വക ബസ്സില്‍ ട്രക്ക് ഇടിച്ചതിനെത്തുടര്‍ന്ന് 13 പേര്‍ മരിച്ചതോടെ നിയമം എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യം വര്‍ധിച്ചുവരികയായിരുന്നു. ട്രക്ക് ഡ്രൈവര്‍ ടെക്സ്റ്റിംഗ് നടത്തുന്നതിനിടെയാണ് അശ്രദ്ധ മൂലം അപകടം ഉണ്ടായത്. പുതിയ നിയമത്തെ ഭൂരിഭാഗം ജനങ്ങളും പിന്തുണച്ചപ്പോള്‍ ഒറ്റപ്പെട്ട എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്.

dri


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top