Flash News

തിരുവനന്തപുരം ട്യൂട്ടേഴ്സ് ലൈനിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു; ആളപായമില്ല

June 7, 2017

imageതിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് പിന്നാലെ തിരുവനന്തപുരം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഹെല്‍മെറ്റ് ധരിച്ചത്തിയ രണ്ട് പേര്‍ ബോംബെറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരം. ട്യൂട്ടേഴ്സ് ലൈനിലെ ഓഫീസിന് നേരെയാണ് അക്രമമുണ്ടായത്. ഓഫീസില്‍ ആളില്ലാത്ത സമയത്ത് അക്രമം നടത്തിയത് കൊണ്ട് ആര്‍ക്കും പരിക്കേറ്റില്ല.

ബുധനാഴ്ച വൈകുന്നേരത്തോടൊയിരുന്നു ഡല്‍ഹി എ.കെ.ജി ഭവനില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കേരളമാകെ നടന്നത്. കക്ഷി ഭേദമന്യ രാഷ്ട്രീയ നേതാക്കളും അക്രമത്തിനെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെയാണ് അജ്ഞാതര്‍ ബി.ജെ.പി ഓഫീസിന് നേരെ അക്രമം അഴിച്ച് വിട്ടത്.

സീതാറാം യെച്ചൂരിക്കു നേരെ നടന്ന കൈയ്യേറ്റ ശ്രമത്തെ കുമ്മനം രാജശേഖരന്‍ അപലപിച്ചു

image (1)തിരുവനന്തപുരം: സീതാറാം യെച്ചൂരിക്കെതിരെയുണ്ടായ കൈയ്യേറ്റ ശ്രമത്തെ അപലപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും അക്രമിക്കപ്പെടുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് ബിജെപിക്കുള്ളതെന്ന് കുമ്മനം പറഞ്ഞു. സംഭവത്തില്‍ ബിജെപിക്കോ ആര്‍‌എസ്‌എസിനോ പങ്കില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അക്രമികള്‍ ഹിന്ദു സേനാ പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. സിപിഎം നേതാക്കളുടെ സൈനികര്‍ക്കെതിരായ പ്രസ്താവനകളാണ് അവരെ പ്രകോപിപ്പിച്ചതെന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ആര്‍‌എസ്‌എസിനേയും ബിജെപിയേയും ഇതുമായി ബന്ധിപ്പിക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണ്. ഇതില്‍ നിന്ന് സിപിഎം പിന്മാറണം.

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടായിട്ടും അതിനെ അപലപിക്കാന്‍ ഒരു സിപിഎം നേതാവും ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യെച്ചൂരിക്ക് നേരെ ഉണ്ടായ കൈയ്യേറ്റ ശ്രമത്തെ ബിജെപി അപലപിക്കുന്നത് ജനാധിപത്യത്തില്‍ വിശ്വാസമുള്ളതിനാലാണ്. അക്രമം ആരു ചെയ്താലും അതിനെ അപലപിക്കാനും എതിര്‍ക്കാനും സിപിഎം തയ്യാറാകണം.

സൈന്യത്തിനെതിരായ പ്രസ്താവനകളില്‍ നിന്ന് സിപിഎം നേതാക്കള്‍ പിന്മാറണം. ഇത്തരം പ്രസ്താവനകള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തിയാലെ അക്രമത്തിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാവുകയുള്ളൂ. അതിന് മുന്‍പ് ആര്‍‌എസ്‌എസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് പ്രചരിപ്പിക്കുന്നതില്‍ നിന്ന് നേതാക്കള്‍ പിന്തിരിയണം. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top