Flash News

കൂട്ടിക്കിഴിച്ചടുക്കലിന്റെ ഒരു പിണറായി വര്‍ഷം

June 8, 2017

pinaray bharanam sizeപിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു. കേരളത്തിന്റെ ആദ്യമന്ത്രിസഭ രൂപീകരിച്ചതിന്റെ അറുപതാണ്ടുകൂടി ആഘോ ഷിക്കാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഈ മന്ത്രിസഭയ്ക്ക് കൈവന്നിരിക്കുന്നത്. ആദ്യമന്ത്രിസഭയും ഇപ്പോഴ ത്തെ മന്ത്രിസഭയും ഇടതുപക്ഷമാണെന്നുള്ളതു മാത്രമല്ല 57 മുതല്‍ ഓരോ പതിറ്റാണ്ട് കഴിയുമ്പോഴുമുള്ള മന്ത്രിസഭയും ഇടതുപക്ഷമായിരുന്നു യെന്നതും എടുത്തു പറയേണ്ടതാണ്. 77-ലെ മന്ത്രിസഭയൊഴിച്ച് 57, 67, 87, 97, 2007, 2017കളിലെ എല്ലാ മന്ത്രിസഭകളും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലായിരുന്നു. ലോകചരിത്രത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് തങ്ക ലിപികളി ല്‍ പേരെഴുതപ്പെട്ട മന്ത്രിസഭയായിരുന്നു 57-ലെ ഇടതു പക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭ. മുന്നണി ഭരണം ആദ്യം ഇന്ത്യയില്‍ പരീക്ഷിക്കപ്പെട്ട മന്ത്രിസഭയെന്ന ബഹുമതികൂടിയുണ്ടെങ്കിലും അത് പരാജയമായിരുന്നുയെന്ന് രണ്ട് വര്‍ഷത്തെ ഭരണം തെളിയിച്ചു. ബാലാരിഷ്ടതകള്‍ ഏറെയുണ്ടായിരുന്ന മന്ത്രിസഭയില്‍ ഭരണപരിചയമുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.

മലയാറ്റൂര്‍ രാമകൃഷ്ണന്‍, അനന്തന്‍നായരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ളവര്‍ തുടക്കക്കാരായ മന്ത്രിമാര്‍ക്ക് ഭരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ ക്ലാസ്സുകള്‍ പോലുമെടുത്തിരുന്നുയെന്നാണ് പറയപ്പെടു ന്നത്. അതിനുശേഷമായിരുന്നത്രെ അവര്‍ ഭരണനേതൃത്വം ഏറ്റെടുത്തത്. ആദ്യമ ന്ത്രിസഭയിലെ ഭരണകര്‍ത്താക്കള്‍ക്ക് എത്രമാത്രം ഭരണ പരിചയമുണ്ടായിരുന്നുയെന്ന് ഇതില്‍ക്കൂടി ഊഹിക്കാവുന്നതേയുള്ളു. അതിന്റേതായ പാളിച്ചകള്‍ ആദ്യമന്ത്രിസഭയുടെ പ്രവര്‍ത്തനത്തില്‍ കണ്ടിരുന്നുയെന്നു തന്നെ പറയാം. സെക്രട്ടറി തലങ്ങളിലും പോലീസ് തലപ്പത്തും പാര്‍ട്ടി അനുഭാവികളും പാര്‍ട്ടിയുടെ ഇഷ്ടക്കാരെയുമായിരുന്നു നിയമിച്ചത്. തീരുമാനങ്ങള്‍ എടുത്തിരുന്നതുപോലും ഉദ്യോഗസ്ഥവൃന്ദമായിരുന്നുയെന്നതായിരുന്നു അന്നത്തെ സര്‍ക്കാരിനെതിരെ ഉന്നയിച്ചിരുന്ന പ്രധാന ആരോപണം. ഉന്നതോദ്യാഗസ്ഥര്‍ ചൂണ്ടിക്കാണിച്ചിരുന്നിടത്ത് ഒപ്പിടുക മാത്രമാണത്രെ അവര്‍ ചെയ്തിരുന്നത്. പോലീസിന്റെ പ്രവര്‍ത്തനത്തിലും ഏറെ പഴിയേല്‍ക്കേണ്ടി വന്നിരുന്നു ആദ്യമന്ത്രിസഭയ്ക്ക്. പോലീസ് സ്റ്റേഷനുകള്‍ കേവലം പാര്‍ട്ടി ഓഫീസായി തരംതാഴ്ത്തപ്പെട്ടുയെന്നായിരുന്നു പ്രധാന ആരോപണം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളായിരുന്നത്രെ ആ കാലത്ത് പോലീസ് സ്റ്റേഷനുകള്‍ ഭരിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതുമത്രെ.

ഭരണത്തില്‍ പുതുമുഖങ്ങളായിരുന്നെങ്കിലും അവരൊക്കെ പ്രഗത്ഭരും പ്രശസ്തരുമായിരുന്നു. അതുകൊണ്ടുതന്നെ ആ മന്ത്രിസഭയ്ക്ക് ശക്തമായ പ്രതിച്ഛായയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂ തിരിപ്പാട് വിദേശരാജ്യങ്ങ ളില്‍പോലും അറിയപ്പെട്ടിരുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. ആറ് പതിറ്റാണ്ടു കള്‍ക്കിപ്പുറം ഇടതുപക്ഷത്തി ന്റെ നേതൃത്വത്തിലുള്ള ഈ മന്ത്രിസഭയുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യമന്ത്രിസഭയ്ക്കു തന്നെയാണ് മുന്‍തൂക്കം. ഭൂപരിഷ്ക്കരണ ബില്ലും കുടികിടപ്പവകാശ ബില്ലും തുടങ്ങി ചരിത്രപരമായ പല നേട്ടങ്ങളും ഉണ്ടാക്കിയെടു ക്കാന്‍ ആദ്യമന്ത്രിസഭയുടെ ആദ്യവര്‍ഷം തന്നെ സാധി ച്ചു. ജനകീയ സര്‍ക്കാര്‍ എന്നത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്ന ഒരു സര്‍ ക്കാരായിരുന്നു 57ലെ ഇ. എം.എസ്. സര്‍ക്കാര്‍. പാര്‍ട്ടി മേധാവിത്വം ഉണ്ടായിരുന്നെ ങ്കിലും ബൂര്‍ഷാധിപത്യം ആ സര്‍ക്കാരിനില്ലായിരുന്നു.

എല്ലാം ശരിയാക്കാ മെന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ കയറി പി ണറായി സര്‍ക്കാര്‍ എന്തെ ല്ലാം ശരിയാക്കിയെന്നതാണ് പൊതുജനം ചോദിക്കുന്നത്. തുടക്കം മുതല്‍ തന്നെ ആ രോപണങ്ങളും മറ്റുമായാണ് പിറണായി സര്‍ക്കാര്‍ അധികാരത്തിന്റെ ആദ്യപടി ചവി ട്ടിയത്. പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവും മുന്‍ മു ഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ശരിയാക്കി യെടുക്കാനായിരുന്നു പിണറായി ആദ്യനാളുകളില്‍ ഏറെ വിയര്‍പ്പൊഴുക്കിയത്.

മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടുകൊണ്ട് തിരഞ്ഞെ ടുപ്പില്‍ മുന്‍ നിരയില്‍ നിന്നെ ങ്കിലും പാര്‍ട്ടി അധികാരം കിട്ടിയപ്പോള്‍ വി.എസ്സിനെ മറന്നു. മണ്ണുംചാരി നിന്ന വിജയ ന്‍ സഖാവ് മുഖ്യമന്ത്രിക്കസേ രയുമായി നാട്ടില്‍ വിലസ്സിയ പ്പോള്‍ താന്‍ അല്പം ചെറു തായിപ്പോയി എന്ന തോന്ന ല്‍ വി.എസ്സിനുണ്ടായിയെന്നാ ണ് പറയുന്നത്. അന്നു മുതല്‍ ഭരണത്തിനു മുകളില്‍ ഒരു കസേരക്കായ് അദ്ദേഹം ഒളി ഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കി എന്നാല്‍ അത് പിണറായി സര്‍ക്കാരിനെ ശരിക്കും നക്ഷത്രമെണ്ണിച്ചു. എല്ലാം ശരിയാക്കാന്‍ വന്ന പിണറായി സര്‍ക്കാര്‍ വി.എസ്സിനെ ശരി യാക്കാന്‍ വേണ്ടി ഒരു പുതി യ തസ്തിക തന്നെ ഉണ്ടാ ക്കിയെടുക്കാന്‍ തീരുമാനി ച്ചു. നിയമസഭയുടെ ഒരു പ്ര ത്യേക സമ്മേളനം തന്നെ അ തിനുവേണ്ടിവന്നു. കേരള ചരിത്രത്തിലാദ്യമായിട്ടാണ് ഒരു തസ്തികയ്ക്കുവേണ്ടി ഒന്നില്‍ കൂടുതല്‍ ദിവസങ്ങ ള്‍ ചര്‍ച്ചയ്ക്ക് നിയമസഭ വേ ദിയാകുന്നത്. ഒടുവില്‍ ഭരണ പരിഷ്ക്കാര കമ്മീഷന്‍ എന്ന മുഖ്യമന്ത്രിക്കൊപ്പ മിരിക്കാ നുള്ള ഒരു തസ്തിക വി. എസ്സിനായി നിര്‍മ്മിച്ചുകൊടുത്തു. ഉമ്മന്‍ചാണ്ടി മന്ത്രിസ ഭയിലെ അഞ്ചാം മന്ത്രിക്കായി ലീഗ് രംഗത്തു വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയേയും ലീഗിനേയും കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്ത സി.പി.എമ്മും ഇടതുപക്ഷവും പിണറായി വിജയനും ഇങ്ങനെയൊരു തസ്തിക അവരു ടെ ഭരണകാലത്തുണ്ടാക്കിയപ്പോള്‍ ചരിത്രത്തിന്റെ വിളയാട്ടമായിട്ടല്ല മലര്‍ന്നു കിടന്ന് തുപ്പിയാലുണ്ടാകുന്ന അവസ്ഥയാണുണ്ടായത്.

വി.എസ്സിനെ ഒരുവിധം ശരിയാക്കിയെടുത്തപ്പോഴാണ് വ്യവസായ വകുപ്പ് മന്ത്രിയായ ജയരാജന്റെ ശരി കേട് തലവേദനയായത്. സ്വ ന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വ്യവസായ വകുപ്പിലെ തസ്തികകള്‍ തീറെഴുതി ക്കൊടുത്തു എന്നതായിരുന്നു ജയരാജിനെതിരെയുള്ള ആ രോപണം. മാത്രമല്ല അതില്‍ അര്‍ത്ഥവുമുണ്ടെന്ന് കണ്ടെത്തിയതോടെ പിണറായി അത് എങ്ങനെ ശരിയാക്കു മെന്ന ചിന്തയിലായി. ജയരാ ജനെ പുറത്താക്കിയാല്‍ അത് തീക്കളിയാകും ഇല്ലെങ്കില്‍ തന്റെ കഴിവില്ലായ്മയെന്ന് ചി ത്രീകരിക്കപ്പെടും. ഒടുവില്‍ ഇലയ്ക്കും മുള്ളിനും കേടി ല്ലാത്ത രീതിയില്‍ അത് പരിഹരിക്കപ്പെട്ടു. അതില്‍ ഒന്ന് രക്ഷപെട്ടപ്പോഴാണ് ലോ അക്കാദമി സമരം സര്‍ക്കാരിനെ പിടിച്ചുകുലുക്കിയത്. മുന്നണി ഘടക കക്ഷിയായ സി. പി.ഐ.യുടെ നേതാവിന്റെ ബന്ധുബലത്തില്‍ ലോ അക്കാദമി സമരം മുഖ്യമന്ത്രി ക ണ്ടില്ലെന്നു നടിച്ചപ്പോള്‍ ജന ങ്ങള്‍ ഭരണനേതൃത്വത്തിന്റെ നിസംഗതയെ പരിഹസിച്ചു. കേവലം വിദ്യാര്‍ത്ഥി പ്രക്ഷോഭമായി ഭരണകൂടം ആ സമരത്തെ കണ്ടപ്പോള്‍ പ്രതി ഷേധം അലയടിച്ചു. അത് ഭരണത്തെ പ്രതികൂട്ടിലാക്കി. ഒടുവില്‍ വിദ്യാര്‍ത്ഥി സമര ത്തിനു മുന്‍പില്‍ പിണറായി സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. അതും ഏതാണ്ട് ഒതുങ്ങിയപ്പോഴാണ് പാമ്പ് കടിച്ചവന്റെ തലയില്‍ തന്നെ ഇടിത്തീ വീണത്. സ്വന്തം മന്ത്രിസഭയിലെ ഒരംഗമായ ശശീന്ദ്രന്റെ മേല്‍ ആരോപി ക്കപ്പെട്ട ലൈംഗീകാരോപണ ത്തില്‍ മന്ത്രിസഭയുടെ പ്രതി ച്ഛായ തന്നെ നഷ്ടപ്പെട്ടു. ശശീന്ദ്രന്റെ രാജിയോടെ അതും ഒരുവിധം ശരിയായി.

അതും ശരിയാക്കിയപ്പോഴാണ് മൂന്നാറിലെ കുരിശും കുടിയൊഴിപ്പിക്കലും വന്നത്. അത് ശരിയാക്കാന്‍ വിയര്‍പ്പൊഴുക്കിയ വിജയന്‍ സഖാവിനെതിരെ ആഞ്ഞടിച്ചുകൊണ്ട് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ. തീരുമാനിച്ചപ്പോള്‍ മൂന്നാര്‍ ശരിക്കും മന്ത്രിസഭ യ്ക്ക് കുരിശായി മാറി. വി. എസ്സിന്റെ പുലിക്കുട്ടികള്‍ വി ചാരിച്ചിട്ടുപോലും മൂന്നാറിലെ അനധികൃത കൈയ്യേറ്റം പിണറായി സര്‍ക്കാരിനും ഒരു ബാദ്ധ്യതയായി. ഇരട്ടചങ്കും കര്‍ക്കശ മനോഭാവവും മൂന്നാറില്‍ ഒന്നുമല്ലാതായി യെന്നു തന്നെ പറയാം.

മൂന്നാറില്‍ ഒന്നും ശരിയാകാതെ പോയതിന്റെ ക്ഷീണം മാറും മുന്‍പാണ് സ്വകാര്യ വിദ്യാഭ്യാസത്തിന്റെ ബലിയാടായ ജിഷ്ണുവിന്റെ അമ്മയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് സര്‍ക്കാരിനെ പിടിച്ചു കുലുക്കിയത്. ചരിത്രസമര ങ്ങളായ പുന്നപ്രയും കൈയ്യൂ രുമൊക്കെ നടത്തി അധികാ രികളെ അമ്പരപ്പിച്ചും ജനങ്ങളെ ആവേശത്തിലും ആത്മ ബലത്തിലും പിടിച്ചുനിര്‍ത്തി യ പാരമ്പര്യമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരു പാവം അമ്മയുടെ നീതിക്കാ യുള്ള പോരാട്ടം കണ്ടില്ലെന്നു നടിച്ചത് പിണറായി സര്‍ക്കാ രിന്റെ ധാര്‍ഷ്ഠ്യമനോഭാവ ത്തെയാണോ കാണിച്ചത്. അതോ പാര്‍ട്ടി ബൂര്‍ഷ്വാ ചിന്താ ഗതിക്കാരുടെ താവളത്തിലാ യതാണോയെന്ന് ചിന്തിക്കേ ണ്ടിയിരിക്കുന്നു. പാര്‍ട്ടി അ നുഭാവി കൂടിയായ അവര്‍ക്കു പോലും നീതി കിട്ടിയില്ലെന്ന് വിമര്‍ശിക്കപ്പെടുമ്പോള്‍ പിന്നെ ആര്‍ക്ക് നീതി കിട്ടും.

ഇടിത്തീ വീണതു പോലെയാണ് സെന്‍കുമാര്‍ കേസ്സില്‍ സര്‍ക്കാരിനുണ്ടാ യത്. സുപ്രീംകോടതി സര്‍ ക്കാരിനെ ശാസിക്കുക മാത്ര മല്ല വടിയെടുത്ത് അടിക്കുക കൂടി ചെയ്തു. ഒരു ഉദ്യോഗ സ്ഥനെ മാറ്റിയതില്‍ ഒരു സര്‍ ക്കാരിന് പിഴ അടയ്ക്കണമെ ന്ന് സുപ്രീംകോടതി വിധിക്കുന്ന ആദ്യസര്‍ക്കാരായി ഇനിയും പിണറായി സര്‍ക്കാര്‍ എന്നും അറിയപ്പെടും. ഒരു കാര്യത്തില്‍ പിണറായി വിജ യന് അഭിമാനിക്കാം കേരള ത്തിലെ ആദ്യമുഖ്യമന്ത്രിയെ പോലെ കോടതിയുടെ വിമര്‍ ശനത്തിന് ഈ മുഖ്യമന്ത്രി യും കോടതിയുടെ ഇഷ്ട ക്കേടുണ്ടായിയെന്ന് മുഖ്യ മന്ത്രി പിണറായി വിജയന് അഭിമാനിക്കാം. ചുരുക്കത്തി ല്‍ എല്ലാം ശരിയാക്കാനായി വന്ന പിണറായി സര്‍ക്കാരിന് പലഭാഗത്തു നിന്നും ശരി ക്കും കിട്ടിയെന്നതാണ് ഒരു വര്‍ഷത്തെ ഭരണത്തില്‍ കൂടി തെളിയിക്കുന്നത്.

എന്നാല്‍ ഇതിനിടയില്‍ പല നല്ലകാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞുയെന്ന തും എടുത്തു പറയാം. ഉ ദ്യോഗസ്ഥര്‍ക്കിടയില്‍ തെറ്റു ചെയ്താല്‍ ശിക്ഷ വരുമെന്ന തോന്നല്‍ ഉണ്ടായതും ഓ ഫീസുകളില്‍ കാര്യക്ഷമമായും പ്രവര്‍ത്തിപ്പിക്കാന്‍ നടപ ടിയെടുത്തതും ഒരു വലിയ കാര്യം തന്നെ. മതനേതാക്കളും വര്‍ക്ഷീയ പാര്‍ട്ടികള്‍ക്കും അധികാരം കൈയ്യിട്ടു വാരാന്‍ ഇതു വരെയും കഴിഞ്ഞി ല്ലെന്നത് അഭിമാനിക്കാം എ ന്നാല്‍ പിള്ളയെപ്പോലെ ഒരു ഈര്‍ക്കിള്‍ പാര്‍ട്ടിയുടെ നേതാവിന്റെ ഭീഷണിയേയും ഭയക്കുന്നുണ്ടോയെന്നും സം ശയം.

എന്തായാലും ആ രോപണങ്ങളും പ്രത്യാരോപണങ്ങളുമായി പിണറായി സ ര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. സര്‍ക്കാരിന്റെ നേ ട്ടവും കോട്ടവും കൂട്ടിക്കിഴി ക്കാന്‍ ഇനിയും നാലു വര്‍ ഷങ്ങള്‍ക്കൂടി ബാക്കിയുണ്ട്. ഈ കാലംകൊണ്ട് മികച്ച ഭരണം കാഴ്ചവെച്ചാല്‍ വീ ണ്ടും അധികാരത്തില്‍ കയറാം.

ഇല്ലെങ്കില്‍ പ്രതിപക്ഷ ത്തിരിക്കാം. ഒരു കാര്യം തുറന്നു പറയാം ഭരണത്തില്‍ ബലഹീനനായിരുന്നെങ്കിലും വി.എസ്സും വിട്ടുവീഴ്ചകള്‍ കൊണ്ട് ബലഹീനനായി മാറിയ ഉമ്മന്‍ചാണ്ടിയും ഇന്നും ജനമനസ്സുകളില്‍ നിറ ഞ്ഞു നില്‍ക്കുന്നു. അവരൊ ന്നു കൂടി വന്നിരുന്ന് ആഗ്രഹി ക്കുന്ന ജനം ഇന്നും നമ്മുടെ കേരളത്തിലുണ്ട്. അവര്‍ക്കൊ പ്പമെത്താന്‍ മുഖ്യമന്ത്രി പിണ റായി വിജയന് സാധിച്ചിട്ടില്ലാ യെന്നതാണ് ഒരു സത്യാവസ്ഥ.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top