Flash News

കടലിനടിത്തട്ടിലൂടെ നടക്കുന്ന മത്സ്യത്തെ ഇന്റോനേഷ്യയില്‍ കണ്ടെത്തി

June 10, 2017

walking-fish_650x400_71496820714സമുദ്ര അടിത്തട്ടിലൂടെ നടക്കുന്ന മത്സ്യങ്ങളെക്കുറിച്ച് നമ്മള്‍ ഇതുവരെ കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ അങ്ങനെയുള്ള മത്സ്യങ്ങള്‍ ഉണ്ടെന്ന് കാണിച്ചുതരുകയാണ് ഇന്തോനീഷ്യയിലെ ഫ്രഞ്ച് സ്‌കൂബാ ഡൈവര്‍. ഇദ്ദേഹം പകര്‍ത്തിയ ദൃശ്യങ്ങള്‍ നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ സംപ്രേഷണം ചെയ്തു. ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ലാത്ത മത്സ്യമാണിതെന്നും വ്യക്തമായിട്ടുണ്ട്.

സ്റ്റിംഗ് ഫിഷ് എന്ന വിഭാഗത്തില്‍പ്പെട്ടതാണ് ഈ മത്സ്യം. എന്നാല്‍ ഈ വിഭാഗത്തിലെ ഇനിയും തിരിച്ചറിയാത്ത ഇനമാണ് ഈ മത്സ്യമെന്നു ഗവേഷകര്‍ പറയുന്നു. മത്സ്യത്തിന്റെ ചെകിളയുടെ ഒരു ഭാഗം പരിണാമത്തിന്റെ ഫലമായി കാലുകള്‍ പോലെ രൂപപ്പെട്ടതാകാമെന്നും ഇവര്‍ കരുതുന്നു. ഈ മത്സ്യങ്ങളുടെ ബന്ധുക്കളെന്നു കരുതുന്ന മറ്റ് സ്റ്റിംഗ് ഫിഷുകള്‍ ചെകിള ഉപയോഗിച്ച് മണ്ണ് കുത്തിയിളക്കി ഇര തേടാറുണ്ട്.

അതുകൊണ്ടാണ് കാലുകള്‍ പോലുള്ള അവയവം ചെകിളകളാകാം എന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്.എന്നാല്‍ മത്സ്യത്തെ വീണ്ടും കണ്ടെത്തി വിശദമായ പഠനം നടത്താതെ ഇക്കാര്യം സ്ഥിരീകരിക്കാനാകില്ല. ഏതായാലും ഓറഞ്ച് ബ്രൗണ്‍ നിറമുള്ള ഈ മത്സ്യത്തിന്റെ രഹസ്യം ഇനി കുറച്ചു കാലത്തേക്ക് ഗവേഷകരെ കുഴക്കുമെന്നുറപ്പാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top