Flash News

ബിജെപിയുടെ ‘കശാപ്പ് നിരോധനം’ അവര്‍ക്കുതന്നെ തിരിച്ചടിയാകുന്നു; മേഘാലയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചു; ഇന്ന് ബീഫ് ഫെസ്റ്റും നടത്തുന്നു

June 10, 2017

beef-meghalaya-830x412മേഘാലയ: കന്നുകാലി കശാപ്പിന്റെ പേരില്‍ മേഘാലയ ബിജെപിയിലെ കൂട്ടരാജിക്കു പിന്നാലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചു ബീഫ് ഫെസ്റ്റ്. ബിജെപി വിട്ട നേതാക്കളുടെ ആഭിമുഖ്യത്തിലാണു ബീഫ് ഫെസ്റ്റ് നടത്തിയത്. ഇന്നു വൈകിട്ടു നടക്കുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്. ബീഫ് വിഭവങ്ങളും മദ്യവും പരിപാടിയില്‍ നല്‍കുമെന്നു സംഘാടകര്‍ പറഞ്ഞു. തങ്ങളുടെ മേല്‍ ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ തുടര്‍ന്നാണ് ബിജെപി വിട്ടതെന്ന് ബിജപിയുടെ മുന്‍ പശ്ചിമ ഗാരോ ജില്ലാ പ്രസിഡന്റ് ബര്‍ണാഡ് എന്‍ മരാക്ക് പറഞ്ഞു. ബീഫ് കഴിക്കുന്നത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. തങ്ങളുടെ സംസ്‌കാരത്തിന് കന്നുകാലി മാംസവുമായി എത്രത്തോളം ബന്ധമുണ്ട് എന്ന് ബീഫ് ഫെസ്റ്റിവല്‍ നടത്തി ഉറക്കെ പറയാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മേഘാലയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ് ബീഫ്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് മേഘാലയില്‍ നിന്ന് നിരവധിപേര്‍ പാര്‍ട്ടി വിട്ടിരുന്നു. ഗാരോ ജില്ലയില്‍ നിന്ന് മാത്രം അയ്യായിരത്തോളം ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടി ഉപേക്ഷിച്ചത്. ബിജെപി നേതാക്കളുടെയും അണികളുടെയും കൂട്ടരാജി മേഘാലയ ബിജെപി ഘടകത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കൂട്ടരാജിയില്‍ ഭയപ്പെടാനില്ലെന്നും യഥാര്‍ത്ഥ കൂറില്ലാത്തവരാണ് പാര്‍ട്ടി ഉപേക്ഷിച്ച് പോയതെന്നുമാണ് വിഷയത്തെക്കുറിച്ച് മേഘാലയ ബിജെപി സംസ്ഥാ അധ്യക്ഷന്‍ പ്രതികരിച്ചത്.

മേഘാലയയില്‍ യുവമോര്‍ച്ച തുറാ സിറ്റി അധ്യക്ഷന്‍ വില്‍വെര്‍ ഗ്രഹാം ഡോന്‍ഗോ ഉള്‍പ്പെടെ അയ്യായിരത്തോളം പ്രവര്‍ത്തകരാണു ബിജെപി വിട്ടത്. ഇതോടെ പാര്‍ട്ടിയുടെ അഞ്ചു മണ്ഡലം കമ്മിറ്റികള്‍ ഇല്ലാതായി. പ്രതിഷേധത്തിന്റെ ഭാഗമായി നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടുകയും പാര്‍ട്ടിക്കൊടി താഴ്ത്തിക്കെട്ടുകയും ചെയ്തു. കേന്ദ്ര തീരുമാനത്തെ അസം, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി.ജെ.പി അധ്യക്ഷന്മാര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. മേഘാലയ നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ അധ്യക്ഷന്‍ ബച്ചു മരാഖും വെസ്റ്റ് ഗാരോ ഹില്‍സ് അധ്യക്ഷന്‍ ബെര്‍ണാര്‍ഡ് മറാക്കും രാജിവയ്ക്കുകയും ചെയ്തു.

beef

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top