Flash News

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവം ഫ്‌ളവേഴ്‌സ് ടിവിയില്‍

June 10, 2017

getPhotoഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 3-നു ശനിയാഴ്ച ഫിലാഡല്‍ഫിയ അസന്‍ഷന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന യുവജനോത്സവത്തിന്റെ പ്രസക്തഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യും.

മലയാളികളുടെ മനസ്സില്‍ ഇതിനോടകം തന്നെ സാങ്കേതിക മികവുകൊണ്ടും പുതുമ നിറഞ്ഞ അവതരണംകൊണ്ടും ഇടംനേടിയ ഫ്‌ളവേഴ്‌സ് ടിവിയിലൂടെ കരിക്കിനേത്ത് വില്ലാജിയോ അവതരിപ്പിക്കുന്ന അമേരിക്കന്‍ ഡ്രീംസ് എന്ന വാര്‍ത്താ പ്രോഗ്രാമിലൂടെ ജൂണ്‍ 10-നു ശനിയാഴ്ച രാവിലെ 8.30 (ഐ.എസ്.ടി& സി.എസ്.ടി), ഞായറാഴ്ച ഉച്ചയ്ക്ക് 12.30 (ഐ.എസ്.ടി& സി.എസ്.ടി) എന്നീ സമയങ്ങളിലാണ് സംപ്രേഷണം ചെയ്യുന്നതെന്ന് ജീമോന്‍ ജോര്‍ജ് (റീജണല്‍ മാനേജര്‍, ഫിലാഡല്‍ഫിയ) അറിയിക്കുകയുണ്ടായി. റോജീഷ് സാമുവേല്‍ (ക്യാമറ), സോജി മീഡിയ ന്യൂയോര്‍ക്ക് (പ്രൊഡ്യൂസര്‍) എന്നിവരും ഈ പരിപാടിയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി.

ഫ്‌ളവേഴ്‌സ് ടിവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീമോന്‍ ജോര്‍ജ് (267 970 4267).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top