Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

കള്ളിപ്പെണ്ണ് (ലോര്‍ക്ക); പരിഭാഷ: സാറ ദീപ ചെറിയാന്‍

June 13, 2017

kallippennu size-1കെട്ടിച്ചതല്ലെന്നു പറഞ്ഞതുകൊണ്ടാണ്
ഞാനവളെ പുഴക്കരയിലേക്ക്
കൂട്ടിക്കൊണ്ടുപോയത്. പക്ഷെ
ശരിക്കും അവള്‍ക്കൊരു ഭര്‍ത്താവുണ്ടായിരുന്നു.
ജെയിംസ് പുണ്യാളന്റെ തിരുനാള്‍ രാത്രി
എനിക്കവളെ വേണമെന്ന് തോന്നി.
ദൂരെ തെരുവുറാന്തലുകള്‍ കണ്ണടക്കുന്നു
മിന്നാമിന്നികള്‍ കണ്മിഴിക്കയും
അവളുടെ ഉറങ്ങുന്ന മാറിടം ഞാന്‍ തൊട്ടു
തൊട്ടാവാടിമുള്ളുകള്‍ പോലെ അവ ഞെട്ടിയുണര്‍ന്നു
പൂവും ശംഖും തോറ്റുപോകുന്ന ഉടല്‍മിനുസം
വെള്ളിക്കണ്ണാടിയെ വെല്ലുന്ന മേനിത്തിളക്കം
കരിംതുടകള്‍ പിടിയില്‍നിന്നും
വഴുതിമാറിക്കൊണ്ടിരുന്നു
അവള്‍, പാതി തീയായിരുന്നു
മറുപാതി മഞ്ഞും
എന്നോടവള്‍ കിണുങ്ങിപ്പറഞ്ഞതൊന്നും
ഞാന്‍ പുറത്തു പറയില്ല
ഞാന്‍ ഒരാണാണ്‌.
ഒടുവില്‍ ചെളിയും ചുംബനവും കൊണ്ട് കുഴഞ്ഞ
അവളെ വാരിയെടുത്ത് ഞാന്‍ നടന്നു
വയല്‍പ്പൂക്കളപ്പോഴും കാറ്റിനോട്
പടവെട്ടിക്കൊണ്ടിരുന്നു.
ഒരു നാടോടിക്ക് ചേര്‍ന്ന വിധത്തില്‍ ഞാന്‍
അവള്‍ക്കൊരു പൊന്‍പട്ടു തുന്നല്‍ക്കൊട്ട സമ്മാനിച്ചു.
പക്ഷെ അവളെ പ്രേമിക്കാന്‍ ഞാനാളല്ല.
പുഴക്കരയിലേക്ക് കൊണ്ടുപോകുമ്പോള്‍,
താന്‍, ആരും തൊടാത്ത പെണ്ണാണെന്നാണ് അവള്‍ പറഞ്ഞത്
പക്ഷെ അവളെ കെട്ടിച്ചതായിരുന്നു.
—————————-
സാറ ദീപ ചെറിയാന്‍ : പാലക്കാട് സ്വാദേശിനി, ആനുകാലികങ്ങളില്‍ ഇംഗ്ലീഷില്‍ നിന്നും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാറുണ്ട്. ഏണസ്റ്റ് ഹെമിങ്‌വേയുടെ ‘ആയുധങ്ങള്‍ക്കൊരു യാത്രാമൊഴി’ വിവര്‍ത്തനം ചെയ്തു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

18556088_1721855524781866_8497279910271089080_n

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top