Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

കൊച്ചി മെട്രോ; ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

June 14, 2017

sreedharan-metroകൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽനിന്ന് മെട്രോമാൻ ഇ.ശ്രീധരനെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇ.ശ്രീധരനെ വേദിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎൽഎ പി.ടി. തോമസ് എന്നിവരെയും വേദിയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയിൽനിന്ന് ഇ.ശ്രീധരനെ ഒഴിവാക്കിയത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്കു കത്തയച്ചത്.

കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ പേരുകൾ മാത്രമാണ് വേദിയിലിരിക്കേണ്ടവരായി ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ഷണക്കത്തിൽ പേരില്ലെങ്കിലും ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി, കൊച്ചി മേയർ സൗമിനി ജെയിൻ എന്നിവർക്കും വേദിയിൽ ഇടം ലഭിക്കും.

വേദിയിൽ ഇരിക്കേണ്ട പതിമൂന്നു പേരുടെ പട്ടികയാണ് കെഎംആർഎൽ തയാറാക്കി നൽകിയിരുന്നത്. എന്നാൽ എസ്പിജി സുരക്ഷാ ചർച്ചകൾക്കുശേഷം അത് ചുരുക്കുകയായിരുന്നു. എന്നാല്‍ 2012ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മെട്രോയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ ഇ ശ്രീധരന്‍ വേദിയിലുണ്ടായിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു. അന്ന് ഇത്തരത്തില്‍ സുരക്ഷാ പ്രശ്നമൊന്നും ആരും ഉയര്‍ത്തിയിരുന്നില്ല. ഡിഎംആര്‍സിയുടെ ഭാഗമായി കൊച്ചി മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ശ്രീധരനെ ഉദ്ഘാടന വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം തനിക്ക് ഇതില്‍ യാതൊരു പരാതിയും ഇല്ലെന്നാണ് ശ്രീധരന്‍ പ്രതികരിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പരിപാടി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു, ഗവര്‍ണര്‍, കെ.വി. തോമസ് എം.പി, മന്ത്രി തോമസ് ചാണ്ടി, മേയര്‍ സൗമിനി ജയിന്‍ എന്നീ ഏഴുപേരേ വേദിയിലുണ്ടാകു. അവരില്‍ത്തന്നെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം. സ്വാഗതം പറയുന്ന കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് താഴെ ഇരിക്കണം. ഗവര്‍ണര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് വേദിയില്‍ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാന്‍ അവസരമില്ല.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരിപാടി പ്രകാരം 17 പേര്‍ക്ക് വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു. 10 പേര്‍ക്ക് സംസാരിക്കാനുളള അവസരവും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവര്‍ക്ക് പുറമെ ഗവര്‍ണര്‍ പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ.ഇ. ശ്രീധരന്‍, കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ, കെ.എം.ആര്‍.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ്, എന്നിവര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വേദിയില്‍ സ്ഥാനം ലഭിക്കേണ്ടവര്‍: മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, പി.ടി.തോമസ്. എം.എല്‍.എ, മന്ത്രിമാരായ തോമസ് ചാണ്ടി, ഇ. ചന്ദ്രശേഖരന്‍, മാത്യു. ടി തോമസ്, കടന്നപ്പളളി രാമചന്ദ്രന്‍, നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗുഹ, കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്. മൂന്നുപേരെ കൂടി ഉള്‍പ്പെടുത്താന്‍ അപേക്ഷിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത്.

ജനപ്രതിനിധികളെ വേദിയിൽനിന്ന് ഒഴിവാക്കിയത് അവഹേളനമാണെന്ന് പി.ടി.തോമസ് എംഎൽഎ പറഞ്ഞു. നടപടിക്കെതിരെ പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അസ്വാഭാവികത ഇല്ലാത്ത തീരുമാനമാണെന്നും അത് അംഗീകരിക്കുന്നതായും ഇ.ശ്രീധരൻ പറഞ്ഞു. മെട്രോയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്നവരാണ് ഇ.ശ്രീധരനും ഏലിയാസ് ജോർജും.

ഈ ശനിയാഴ്ച രാവിലെ 11നാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. ആലുവയിൽ നടത്താനിരുന്ന ഉദ്ഘാടനച്ചടങ്ങ് എസ്പിജിയുടെ നിർദേശപ്രകാരം കലൂർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 10.30ന് പാലാരിവട്ടത്തെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു മെട്രോയിൽ പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടത്തേക്കും യാത്ര ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top