Flash News

ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് പാക്കിസ്ഥാന്‍; ഫഖര്‍ സമാന്‍, അസ്‌ഹര്‍ അലി എന്നിവര്‍ പാക് വിജയശില്പികള്‍

June 14, 2017

3041ലണ്ടന്‍: ആതിഥേയരായ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം 12.5 ഓവറുകളും എട്ടു വിക്കറ്റുകളും ബാക്കി നില്‍ക്കേ പാകിസ്താന്‍ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍ (57), അസ്ഹര്‍ അലി (76) എന്നീവരാണ് പാക് വിജയശില്‍പികള്‍. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ-ബംഗ്ലാദേശ് സെമിയിലെ വിജയികളെ പാക്കിസ്താന്‍ നേരിടും.

സ്‌കോര്‍: ഇംഗ്ലണ്ട് – 49.5 ഓവറില്‍ 211ന് എല്ലാവരും പുറത്ത്. പാക്കിസ്ഥാന്‍ – 37.1 ഓവറില്‍ രണ്ടിന് 215.

ഇംഗ്ലണ്ട് ഉയര്‍ത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്താന് ഓപ്പണര്‍മാരായ ഫഖാര്‍ സമാനും അസ്ഹര്‍ അലിയും ചേര്‍ന്ന് സ്വപ്നസമാനമായ തുടക്കമാണ് നല്‍കിയത്. 21.1 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 118 റണ്‍സെടുത്ത ശേഷമാണ് പിരിഞ്ഞത്. സമാന്‍ പുറത്തായശേഷം ക്രീസിലെത്തിയ ബാബര്‍ അസം അസ്ഹര്‍ അലിക്ക് മികച്ച പിന്തുണ നല്‍കിയതോടെ പാകിസ്താന്‍ അനായാസം വിജയത്തിലേക്കെത്തി. രണ്ടാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ അസ്ഹര്‍ അലിയെ ജെയ്ക്ക് ബാള്‍ മടക്കിയെങ്കിലും പിരിയാത്ത മൂന്നാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത അസം-ഹഫീസ് കൂട്ടുകെട്ട് പാകിസ്താനെ വിജയത്തിലെത്തിച്ചു. ബാബര്‍ അസം 45 പന്തില്‍ 38 റണ്‍സോടെയും മുഹമ്മദ് ഹഫീസ് 21 പന്തില്‍ 31 റണ്‍സോടെയും പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് സ്വന്തം പിച്ചില്‍ നിശ്ചിത അമ്പതോവറില്‍ 211 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. നിശ്ചിത അമ്പതോവര്‍ കഴിയാന്‍ ഒരു പന്ത് മാത്രം ശേഷിക്കെയാണ് അവര്‍ ഓള്‍ഔട്ടായത്.

56 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ ബെയര്‍‌സ്റ്റോ 57 പന്തില്‍ നിന്ന് 43 ഉം മോര്‍ഗന്‍ 33 ഉം സ്റ്റോക്‌സ് 34 ഉം റണ്‍സെടുത്തു. വന്‍ തകര്‍ച്ചയ്ക്കിടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച മോര്‍ഗനും സ്റ്റോക്‌സുമാണ് ഇംഗ്ലണ്ടിന്റെ മെല്ലെപ്പോക്കിന്റെ കാരണക്കാര്‍. മോര്‍ഗന്‍ 53 പന്തില്‍ നിന്നാണ് 33 റണ്‍സെടുത്തത്. സ്റ്റോക്‌സ് 34 റണ്‍സെടുത്തത് 64 പന്തില്‍ നിന്നു.

ഓപ്പണര്‍ ഹെയല്‍സും (13) മൊയ്ന്‍ അലിയും (11) കഴിഞ്ഞാല്‍ മറ്റാര്‍ക്കും രണ്ടണ്ണം കടക്കാനായില്ല. ബട്‌ലര്‍ (4), റാഷിദ് (7), പ്ലംകെറ്റ് (9) എന്നിവരാണ് നിസാരമായി വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്നിങ്‌സിന് തിരശ്ശീല വീഴാന്‍ ഒരു പന്ത് കൂടി ശേഷിക്കെ വുഡ് റണ്ണൗട്ടാവുകയായിരുന്നു. മൂന്ന് റണ്ണാണ് വുഡിന്റെ സംഭാവന. അഞ്ച് പന്തില്‍ നിന്ന് രണ്ട് റണ്ണെടുത്ത ജെയ്ക്ക് ബോള്‍ പുറത്താകാതെ നിന്നു.

ഹന്‍സ അലി മൂന്നും റയീസും ജുനൈദം രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഒരു വിക്കറ്റ് ശദബ് ഖാനും സ്വന്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top