Flash News

ജേക്കബ് ജോര്‍ജ് (ഷിബു 46) നിര്യാതനായി

June 15, 2017

shibu1ടൊറോന്റോ: നയാഗ്രാ ഫാള്‍സില്‍ സ്ഥിരതാമസമാക്കിയ അതിരമ്പുഴ മണ്ണാര്‍കുന്ന് ചളുക്കാട്ട് സി.എം. ജോര്‍ജിന്റെ ഇളയ പുത്രന്‍ ജേക്കബ് ജോര്‍ജ് (ഷിബു 46) നിര്യാതനായി. നയാഗ്ര ‘തരംഗം’ ചെണ്ടമേളം ടീമിലെ സജീവാംഗമായിരുന്ന ജേക്കബ്, സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

കണ്ണൂര്‍ ഉദയഗിരി കല്ലക്കാവുങ്കല്‍ കുടുംബാംഗമായ ബിന്ദുവാണ് ഭാര്യ.

മക്കള്‍: ഡേവിഡ്, എമിലി.

മാതാവ്: പരേതയായ ഏലിക്കുട്ടി.

സഹോദരങ്ങള്‍: സിബി – റോസമ്മ, സാജി – ജോര്‍ജ് (തടത്തില്‍, വയല), സാജു – ലെയ്മ, ഷാജി – സില്‍വി, ഷാന്റി – ചെറിയാന്‍ (കുതിരവേലില്‍, ഇലഞ്ഞി), ഷിജി – സോണി (വെട്ടിയാങ്കല്‍, തൊടുപുഴ).

പൊതുദര്‍ശനം: ജൂണ്‍ 16 വെള്ളിയാഴ്ച വൈകിട്ട് 3:00 മണിമുതല്‍ 5:00 മണി വരേയും, 6:00 മണി മുതല്‍ 9:00 മണി വരേയും (George Darte Funeral Chapel 585 Carlton St, St Catherines ON L2M 4Y1).

സംസ്കാര ശുശ്രൂഷ: ജൂണ്‍ 17 ശനിയാഴ്ച രാവിലെ 10:30 ന് സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ (4 St. Andrews avenue, Welland, ON L3B 1H4). തുടര്‍ന്ന് 12:30ന് ഹോളി ക്രോസ് സെമിത്തേരിയില്‍ (Holy Cross Cemetery, 50 Woodlawn Rd, Welland, ON L3C 3J5) സംസ്കാരവും നടക്കും.

ജേക്കബ് ജോര്‍ജിന്റെ നിര്യാണത്തില്‍ കാനഡയിലെ വിവിധ മലയാളി അസോസിയേഷനുകളും സാമൂഹ്യസാംസ്‌കാരിക സംഘടനകളും നേതാക്കളും അനുശോചിച്ചു .


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top