Flash News

മുന്‍ പ്രസിഡന്റ് ഒബാമ ക്യൂബയുമായി ഉണ്ടാക്കിയ കരാര്‍ ട്രം‌പ് റദ്ദ് ചെയ്തു; പുതിയ തീരുമാനത്തിനെതിരെ വ്യാപാരികളും ജനപ്രതിനിധികളും രംഗത്ത്

June 17, 2017

170410121034-trump-full-169വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുണ്ടാക്കിയ കരാറുകള്‍ അടിയന്തരമായി റദ്ദുചെയ്ത് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. മിയാമിയില്‍ നടന്ന ചടങ്ങിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ക്യൂബന്‍ ജനതയെ സഹായിക്കുന്നതിനായി ക്യൂബയുമായി വ്യാപാരബന്ധം പുനസ്ഥാപിച്ച് കൊണ്ടുള്ളതായിരുന്നു ഒബാമയുടെ ക്യൂബന്‍ നയം. ഇതാണ് നിലവിലെ പ്രസിഡന്റ് റദ്ദാക്കിയത്.

പുതിയ നയം പ്രഖ്യാപിച്ചതോടെ അമേരിക്കക്കാര്‍ക്ക് ക്യൂബയിലേക്ക് പോവുന്നതിന് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2014 ല്‍ ആയിരുന്നു ക്യൂബയുമായി ഒബാമ പുതിയ കരാറുകളില്‍ ഒപ്പുവെച്ചത്. അത് ചരിത്രപരമായ കരാര്‍ എന്ന് അറിയപ്പെടുകയും ചെയ്തിരുന്നു.

ഏകപക്ഷീയമായ കരാര്‍ ആയിരുന്നു ഒബാമ ക്യൂബയുമായി ഉണ്ടാക്കിയത്. അത് തീര്‍ച്ചയായും റദ്ദ് ചെയ്യേണ്ടതുണ്ട്. ക്യൂബന്‍ ജനതയ്ക്കും അമേരിക്കയ്ക്കും കൂടുതല്‍ ഗുണകരമായ കരാറുണ്ടാക്കും. ഒരു രാജ്യത്തിന് വേണ്ടി യുഎസ് ഡോളര്‍ ഒഴുക്കാനാകില്ലെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുന്നത് വരെ ക്യൂബയ്‌ക്കെതിരായ ഉപരോധം നീക്കില്ലെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ പുതിയ തീരുമാനത്തിനെതിരെ അമേരിക്കന്‍ വ്യാപാരികളും ജനപ്രതിനിധികളുടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top