Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച് റിട്രീറ്റ് ജൂണ്‍ 23 നും 24 നും: ഡോ. ശാമുവേല്‍ മാര്‍ ഐറേനിയോസ് നേതൃത്വം നല്‍കും

June 20, 2017

getPhotoഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വി പത്രോസ് ശ്ലീഹായുടെ തിരുനാള്‍ ജൂണ്‍ 18 മുതല്‍ 25 വരെയുള്ള തീയ്യതികളില്‍ നടത്തപ്പെടുന്നു. ജൂണ്‍ 18 ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം വന്ദ്യ കോശി കാക്കനാട്ട് കോര്‍ എപ്പിസ്‌ക്കോപ്പാ തിരുനാള്‍ കൊടിയേറ്റി.

23, 24 (വെള്ളി, ശനി) തിയ്യതികളില്‍ ദേവാലയത്തില്‍ വെച്ച് (3135, 5th street, stafford, TX 77477) നടത്തപ്പെടുന്ന റിട്രീറ്റില്‍ പ്രമുഖ ദൈവശാസ്ത്ര ചിന്തകനും, പ്രഭാഷകനും, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായ മെത്രാനുമായ അഭിവന്ദ്യ ഡോ ശാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം 6 മണിക്ക് റിട്രീറ്റ് ആരംഭിക്കും. 5.30 ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

25 ഞായറാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്ന തിരുനാള്‍ കുര്‍ബാനക്ക് അഭിവന്ദ്യ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന റാസയ്ക്കും നേതൃത്വം നല്‍കും.

ഫാ. ജോണ്‍ എസ് പുത്തന്‍വിള (വികാരി) രാജന്‍ തോമസ് അങ്ങാടിയില്‍ (ട്രസ്റ്റി) സിബി തോമസ് (സെക്രട്ടറി) എന്നിവര്‍ അറിയിച്ചതാണിത്.

വാര്‍ത്ത: ജീമോന്‍ റാന്നി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top