Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ഫെയ്സ്ബുക്കില്‍ കൂടുതല്‍ ലൈക്കുകള്‍ കിട്ടാന്‍ കൊച്ചുകുട്ടിയെ പതിനഞ്ചാം നിലയില്‍ നിന്ന് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് രണ്ടു വര്‍ഷത്തെ കഠിന തടവ്

June 22, 2017

Untitled-1_36ഫെയ്സ്ബുക്കില്‍ ആയിരം ലൈക്കുകള്‍ കിട്ടാന്‍ കൊച്ചു കുട്ടിയെ കെട്ടിടത്തിന്റെ 15-ാം നിലയില്‍ തൂക്കി പിടിച്ച ബന്ധുവിന് രണ്ടുവര്‍ഷം കഠിന തടവ്. അള്‍ജീരിയയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബാല്‍ക്കണിക്ക് സമീപം നിന്ന് കൈയ്യില്‍ കൊച്ചു കുട്ടിയെ തൂക്കിപ്പിടിച്ചുകൊണ്ടുള്ള ഫോട്ടോയാണ് ബന്ധു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അല്‍ജിയഴ്സിലെ പാര്‍പ്പിട സമുച്ചയത്തില്‍ നിന്നുള്ളതാണ് ദൃശ്യം.ഫോട്ടോയോടൊപ്പം ‘എനിക്ക് 1000 ലൈക്ക് തരൂ, ഇല്ലെങ്കില്‍ ഞാനിവനെ താഴേക്കിടും’ എന്ന അടിക്കുറിപ്പും നല്‍കിയിരുന്നു.

ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ബാലപീഡനത്തിന് കേസെടുക്കണമെന്ന് വരെ ആവശ്യമുയര്‍ന്നു. മറ്റ് സാമൂഹിക മാധ്യമങ്ങളും ആവശ്യം ഏറ്റുപിടിച്ചു.

എന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തിയല്ല താനിത് ചെയ്തതെന്നാണ് ബന്ധു പറയുന്നത്. മാത്രമല്ല ചിത്രത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും താഴേക്ക് വീഴാതിരിക്കാന്‍ ബാല്‍ക്കണിയില്‍ തടസ്സങ്ങളുണ്ടായിരുന്നെന്നും ബന്ധു അവകാശപ്പെട്ടു. എന്നാല്‍ കോടതി ഈ വാദം ചെവിക്കൊണ്ടില്ല. വെറും തമാശയായിരുന്നെന്ന് പറഞ്ഞ് ബന്ധുവിന് വേണ്ടി കുട്ടിയുടെ അച്ഛനും കോടതിയോട് അഭ്യര്‍ഥന നടത്തിയെങ്കിലും കോടതി ഈ വാദങ്ങളെല്ലാം തള്ളുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top