Flash News

ഫോമാ പ്രവാസി പ്രോപ്പര്‍ട്ടി പ്രോട്ടക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തന ഉദ്ഘാടനം ന്യൂജെഴ്സിയില്‍

June 23, 2017

fpccഫ്ലോറിഡ: ഫോമായുടെ നേതൃത്വത്തില്‍ രൂപീകൃതമായ പ്രവാസി പ്രോപ്പര്‍ട്ടി പ്രോട്ടക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തന ഉത്ഘാടനം ജൂണ്‍ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ന്യൂജെഴ്സിയിലെ എമ്ബെര്‍ റെസ്റററന്റില്‍ വെച്ച് നടത്തും. .

ഇന്ത്യയില്‍ മാറി വരുന്ന പുതിയ നിയമങ്ങള്‍ പ്രവാസികളുടെ സ്വത്തുക്കള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഫോമായുടെ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ തീരുമാനിച്ചത്.

പ്രവാസിക്ക് ആധാര്‍ കാര്‍ഡ്‌ ആവശ്യമാണോ? പാന്‍ കാര്‍ഡ്‌ അവശ്യമാണോ? ഈ കാര്‍ഡ്‌ ഉള്ളവര്‍ ഇവ ലിങ്ക് ചെയ്യണമോ?
ഓ സി ഐ കാര്‍ഡ്‌ ഉള്ള പ്രവാസി ഭാരതീയര്‍ക്ക് ഈ കാര്‍ഡുകള്‍ ബാധകമാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൌണ്‍സിലില്‍ നിന്നും ലഭ്യമാകും. ഇത് സംബന്ധിച്ചുള്ള വിശദമായ ലഘുലേഖകള്‍ വിതരണത്തിനായി ഉടന്‍ തയ്യാറാക്കും.

പ്രവാസികള്‍ക്ക് കുടുംബവഴി ഭാഗമായി കിട്ടിയ സ്വത്തുക്കള്‍, സ്വന്തമായി വാങ്ങിയ സ്വത്തുക്കള്‍, ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വകകള്‍, ബാങ്കുകളിലെ നിക്ഷേപങ്ങള്‍, ലോണുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, കമ്പനി ഓഹരികള്‍ മുതലായവയുടെ സംരക്ഷണം സംബന്ധിച്ചുള്ള അവ്യക്തതയും ആശങ്കകളും ദുരൂഹരിക്കാന്‍ ഒരു പരിധിവരെ ഈ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കും.

ഫോമാ നേതാക്കള്‍ക്കൊപ്പം, അമേരിക്കയിലെ പ്രവാസി പ്രമുഖന്മാരും പ്രവര്‍ത്തന ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതായിരിക്കും. പ്രവാസികളായ എല്ലാവരുടെയേയും നിസ്സീമമായ സഹായസഹകരങ്ങള്‍ ഉണ്ടാവണമെന്ന് ഫോമാ പ്രവാസി പ്രോപ്പര്‍ട്ടി പ്രോട്ടക്ഷന്‍ കൌണ്‍സിലിനു വേണ്ടി ചെയര്‍മാന്‍ സേവി മാത്യു അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെയര്‍മാന്‍ – സേവി മാത്യു (ഫ്ലോറിഡ) – 954 295 6435, സെക്രട്ടറി – പന്തളം ബിജു തോമസ്‌ (ലാസ് വെഗാസ്) – 702 372 7592, വൈസ് ചെയര്‍ – ഡോ.ജേക്കബ്‌ തോമസ്‌ (ന്യൂയോര്‍ക്ക്‌) 718 406 2541, മെമ്പര്‍ – രാജു എം വര്‍ഗീസ്‌ (ഫിലഡല്‍ഫിയ) – 609 405 1216, മെമ്പര്‍ – തോമസ്‌ ടി ഉമ്മന്‍ (ന്യൂയോര്‍ക്ക്‌) – 631 796 0064.

പന്തളം ബിജു തോമസ്‌, സെക്രട്ടറി
ഫോമാ പ്രവാസി പ്രോപ്പര്‍ട്ടി പ്രോട്ടക്ഷന്‍ കൌണ്‍സില്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top