ഷിക്കാഗോ: ഫോമാ ദേശീയ നേതൃത്വത്തിന്റെ കീഴില്‍ 12 റീജനുകളിലായി നടത്തിവരുന്ന ജനാഭിമുഖ്യ യത്ന ടെലികോണ്ഫറണ്സ് പരിപാടി ജൂണ്‍ 26-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ റീജനില്‍ നടത്തപ്പെടുന്നതാണ്.
പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ച് വേര്‍തിരിവുകള്‍ ഇല്ലാത്ത സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള എല്ലാ മലയാളികളേയും ഈ ടെലികോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കുന്നു. മലയാളി സമൂഹത്തിന്റെ ഉന്നമനത്തിന് ഉതകുന്ന നൂതന ആശയങ്ങള്‍ പരസ്പരം കൈമാറുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ന് മലയാളി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പുതിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഫോമയുടെ നേതൃത്വത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്നുകൂടി ഈ ടെലികോണ്‍ഫറന്‍സ് വഴി ഉദ്ദേശിക്കുന്നത്.
Dial Number: 712 775 7035
Access Code: 910 192 #
ഈ പരിപാടിയിലേക്ക് ഷിക്കാഗോയിലേയും പ്രാന്തപ്രദേശങ്ങളിലേയും എല്ലാ മലയാളികളെയും ഷിക്കാഗോ റീജന്‍ എക്സിക്യൂട്ടീവ് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ (നാഷണല്‍ പ്രസിഡന്റ്) 847 322 1973, ജോമോന് കളപുരയ്ക്കല്‍ (നാഷണല്‍ കോഓര്‍ഡിനേറ്റര്‍) 863 709 4434, ബിജി ഫിലിപ്പ് ഇടാട്ട് 224 565 8268.
വിനോദ് കൊണ്ടൂര്‍ ഡേവിഡ്
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply