Flash News

കേരള സോഷ്യല്‍ സെന്റര്‍ വായനാദിനം ആഘോഷിച്ചു

June 23, 2017

bl9അബുദാബി: വായനാദിനത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ബാലവേദി സഘടിപ്പിച്ച മധുരം മലയാളം വായനോത്സവവും, കെ എസ് സി സൗജന്യ മലയാള ക്ലാസിന്റെ പ്രവേശനോത്സവവും പരിപാടിയില്‍ ഉല്ലാസ് കോയ മുഖ്യപ്രഭാഷണം നടത്തി. വായനാദിന സന്ദേശം പ്രീത നാരായണന്‍ വായിച്ചു. പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം അശ്വതി വിപിന്‍ നടത്തി. ദേവിക രമേശ്. ജിതിന്‍, അഞ്ജന, കൃതിക എന്നിവര്‍ കവിതകള്‍ ചൊല്ലി. എഴുത്തുകാരുടെ കൈയ്യൊപ്പുള്ള പുസ്തകം ഉല്ലാസ് കോയയില്‍ നിന്ന് ലൈബ്രേറിയന്‍ ഫൈസല്‍ ബാവ സ്വീകരിച്ചു.

കെ.എസ് സി.വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ അധ്യക്ഷന്‍ ആയിരുന്നു. കീര്‍ത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.എസ്.സി സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതവും ബാലവേദി പ്രസിഡന്റ് നിവേദ് ബിനു നന്ദിയും പറഞ്ഞു.

ഫൈസല്‍ ബാവ

bl1 bl3 bl4 bl5 bl8

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top