Flash News

മോദിയെ സ്വീകരിക്കുവാന്‍ ഇന്ത്യന്‍ സമൂഹം ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണെന്ന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി

June 24, 2017

modiവാഷിംഗ്ടണ്‍: നാളെയും മറ്റന്നാളും (ജൂണ്‍ 25, 26) അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എ ലീഡര്‍ എ. പ്രസാദ് പറഞ്ഞു.

വാഷിംഗ്ടണില്‍ ചിലവഴിക്കുന്ന ദിവസങ്ങളില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കണമെന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പ്രസാദ് പറഞ്ഞു.

ന്യൂയോര്‍ക്ക്, ന്യൂജെഴ്സി, സിലിക്കന്‍വാലി തുടങ്ങിയ സ്ഥലങ്ങളിലുള്ളതിനേക്കാള്‍ ചെറിയൊരു സമൂഹമാണ് വാഷിംഗ്ടണിലുള്ളത്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മോദിയുടെ ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും വാഷിംഗ്ടണില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വ്യവസായ പുരോഗതിക്ക് മോദിയും ട്രംപും എന്തെല്ലാം കരാറുകളില്‍ ഒപ്പുവയ്ക്കുമെന്ന് കാത്തിരിക്കുകയാണ്.

യുഎസും ഇന്ത്യയും തമ്മില്‍ സുദൃഢബന്ധം സ്ഥാപിക്കുവാന്‍ തന്റെ സന്ദര്‍ശനത്തിനു കഴിയുമെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പി.പി. ചെറിയാന്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top